പ്രധാന വാർത്തകൾ
സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെസ്കൂൾ അധ്യാപകരുടെ ശ്രദ്ധയ്ക്ക്: പാഠപുസ്തകങ്ങളുടെ ഇൻഡന്റ് നവംബർ 29 മുതൽമാരിടൈം കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി: അപേക്ഷ 20വരെസ്‌കൂളുകളുടെ ദൂരപരിധി ഉറപ്പാക്കാൻ ഒഎസ്എം അധിഷ്ഠിത സ്‌കൂള്‍ മാപ്പിങ്ങിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്ഇനി സ്കൂളുകളുടെ പോരാട്ടം: ‘ഹരിതവിദ്യാലയം’ റിയാലിറ്റി ഷോ നാലാം എഡിഷൻ 26മുതൽഎൽഎൽബി കോഴ്‌സുകളിലേയ്ക്ക് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രവേശനംസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞുവോട്ടർ പട്ടിക പുതുക്കൽ ജോലികൾക്ക് വിദ്യാർത്ഥികളെ നിയോഗിക്കുന്നതിനെതിരെ മന്ത്രി ആർ. ബിന്ദുവുംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ: അവസാന തീയതി നീട്ടി

സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്

Nov 28, 2025 at 7:57 pm

Follow us on

തിരുവനന്തപുരം: ദേശീയ തലത്തിലെ അധ്യാപക തസ്തികകളിലേക്കുള്ള യോഗ്യത പരീക്ഷയായ സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) ഫെബ്രുവരി സെഷൻ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബര്‍ 18ആണ്. 2026 ഫെബ്രുവരി 8നാണ് സിടെറ്റ് പരീക്ഷ. രാജ്യത്ത് 132 നഗരങ്ങളില്‍ പരീക്ഷ എഴുതാം. ഇന്ത്യയിലെ 20 ഭാഷകളില്‍ പരീക്ഷ എഴുതാം. പേപ്പര്‍ I, II എന്നിങ്ങനെ രണ്ട് പരീക്ഷകളാണ് ഉള്ളത്. രണ്ട് പരീക്ഷകളും ഫെബ്രുവരി 8ന് രാവിലെയും ഉച്ചയ്ക്കുമായാണ് നടക്കുക. ഒന്നുമുതൽ 5വരെ ക്ലാസുകളിലെ അധ്യാപക യോഗ്യതയ്ക്കായി പേപ്പര്‍-1 പരീക്ഷയും 6മുതല്‍  8വരെ ക്ലാസുകളിലെ അധ്യാപക യോഗ്യതയ്ക്ക് പേപ്പര്‍-II പരീക്ഷയുമാണ് നടത്തുക. ഓഫ്‌ലൈനായി നടക്കുന്ന പരീക്ഷയിൽ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണ് ഉണ്ടാവുക.  

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ (NCTE) നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ അനുസരിച്ച്, സിടിഇടി പേപ്പര്‍-1 ന് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. കൂടാതെ, രണ്ട് വര്‍ഷത്തെ D.El.Ed അല്ലെങ്കില്‍ നാല് വര്‍ഷത്തെ B.El.Ed കോഴ്‌സും പൂര്‍ത്തിയാക്കിയിരിക്കണം. പേപ്പര്‍-IIന്, ഉദ്യോഗാര്‍ഥികള്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ബിരുദവും, ബി.എഡ് അല്ലെങ്കില്‍ തത്തുല്യമായ ബിരുദവും നേടിയിരിക്കണം. 18വയസ് തികഞ്ഞവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകാനും http://ctet.nic.in സന്ദര്‍ശിക്കുക.

Follow us on

Related News