തിരുവനന്തപുരം:സർക്കാർ/ സ്വാശ്രയ ലോ കോളജുകളിലെ സംയോജിത പഞ്ചവത്സര, ത്രിവത്സര എൽഎൽബി കോഴ്‌സുകളിലേയ്ക്ക് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. നവംബർ 29 രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെ അപേക്ഷ അതത് കോളേജുകളിൽ നേരിട്ട് സമർപ്പിക്കാം. നിബന്ധനകൾ താഴെ.
🌐ഓരോ കോഴ്‌സിലേക്കും അധികമായി (സൂപ്പർ ന്യൂമററി) അനുവദിച്ച സീറ്റുകളുടെ എണ്ണം 2 ആണ്.
🌐അപേക്ഷകൻ പ്രവേശന പരീക്ഷ കമ്മീഷണർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപെട്ടിട്ടുണ്ടാകണം.
🌐ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ഉൾപെടുന്ന അപേക്ഷകനാണെന്നു തെളിയിക്കുന്ന തിരിച്ചറിയൽ കാർഡ് (ട്രാൻസ്‌ജെൻഡർ പ്രൊട്ടക്ഷൻ ആക്ട് 2019 പ്രകാരം ഫോറം 5 ലോ ഫോം 6 ലോ ജില്ലാകലക്ടർ/ ജില്ലാ മജിസ്ട്രേറ്റ് നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടർ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്) അപേക്ഷ സമർപ്പിക്കുമ്പോൾ ബന്ധപെട്ട കോളേജിൽ ഹാജരാക്കിയിരിക്കണം.
🌐പ്രോസ്‌പെക്ടസ് ക്ലോസ് 19 പ്രകാരമുള്ള രേഖകൾ (അലോട്ട്മെന്റ് മെമ്മോ ഒഴികെ) അപേക്ഷ സമർപ്പിക്കുമ്പോൾ ബന്ധപെട്ട കോളേജിൽ ഹാജരാക്കിയിരിക്കണം
🌐 സർക്കാർ/ സർവകലാശാല ഉത്തരവ് പ്രകാരമുള്ള ഫീസ് ബന്ധപെട്ട കോളേജിൽ അടയ്‌ക്കണം.
വിശദമായ വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.










