തിരുവനന്തപുരം: പ്രസാര്‍ ഭാരതിക്ക് കീഴിലുള്ള ആകാശവാണിയിലും ദൂരദർശനിലും കോപ്പി എഡിറ്റര്‍ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്ത് ആകെ 29 ഒഴിവുകൾ ഉണ്ട്. ഒരു വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ് നടക്കുന്നത്. തിരുവനന്തപുരത്ത് 3 ഒഴിവുകൾ ഉണ്ട്. ബെംഗളൂരുവിൽ 2 ഒഴിവുകൾ, ഹൈദരാബാദിൽ ഒരു ഒഴിവ്, ചണ്ഡീഗഡിൽ 3 ഒഴിവുകൾ, ഇംഫാലിൽ 3ഒഴിവുകൾ, ഇറ്റാനഗറിൽ 2ഒഴിവുകൾ, ചണ്ഡീഡിൽ 3 ഒഴിവുകൾ, ജമ്മുവിൽ ഒരു ഒഴിവ്, കൊഹിമയിൽ 3ഒഴിവുകൾ, കൊല്‍ക്കത്തയിൽ 3ഒഴിവുകൾ, ലേയിൽ 3 ഒഴിവുകൾ പനാജിയിൽ 3ഒഴിവുകൾ, മുംബൈയിൽ ഒരു ഒഴിവ്, റാഞ്ചിയിൽ ഒരു ഒഴിവും ഉണ്ട്. പ്രതിമാസം 35,000 രൂപയാണ് ശമ്പളം. കൂടുതൽ വിവരങ്ങൾക്ക് https://prasarbharati.gov.in/wp-content/uploads/2025/11/NIA-for-Copy-Editor-PBNSSHABD.pdf സന്ദർശിക്കുക.
ധനസഹായത്തിനായി വിദ്യാർത്ഥികൾ നൽകിയ അപേക്ഷകൾ പുഴയരികിലെ കുറ്റിക്കാട്ടിൽ തള്ളി
പാലക്കാട്: വിദ്യാഭ്യാസ ധനസഹായത്തിനായി പട്ടികവർഗ വിദ്യാർത്ഥികൾ നൽകിയ അപേക്ഷകൾ പുഴയരി കിലെ കുറ്റിക്കാട്ടിൽ തള്ളിയ നിലയിൽ. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് പട്ടികവർഗ വകുപ്പ് നൽകുന്ന ധനസഹായത്തിനായി എസ്ടി പ്രമോട്ടർമാർ വഴി പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ട്രൈബൽ ഓഫിസിൽ വിദ്യാർത്ഥികൾ നൽകിയ അപേക്ഷകളാണ് യാക്കര പാലത്തിനു സമീപം കണ്ടെത്തിയത്.
പറമ്പിക്കുളത്തെ കുരിയാർകുറ്റി, കടവ്, എർത്ത് ഡാം എന്നീ ഉന്നതികളിലെയും മുതലമട ചെമ്മണാംപതി, വണ്ടാഴി പഞ്ചായത്തിലെ മംഗലംഡാം എന്നിവിടങ്ങളിലെയും വിദ്യാർഥികളുടെ അപേക്ഷകളാണ് കണ്ടെത്തിയത്. യാക്കര പുഴപ്പാലത്തിന് സമീപത്ത് ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരാണ് ഇവ കണ്ടെത്തിയത്. സംഭവത്തിൽ
രക്ഷിതാക്കൾ ജില്ലാ കലക്ക്കും പട്ടികവർഗ ഓഫിസർക്കു പരാതി നൽകി.







.jpg)



