പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ആകാശവാണിയിലും ദൂരദർശനിലും കോപ്പി എഡിറ്റര്‍ തസ്തികകളിൽ നിയമനം: 29 ഒഴിവുകള്‍

Nov 26, 2025 at 7:20 am

Follow us on

തിരുവനന്തപുരം: പ്രസാര്‍ ഭാരതിക്ക് കീഴിലുള്ള ആകാശവാണിയിലും ദൂരദർശനിലും കോപ്പി എഡിറ്റര്‍ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്ത് ആകെ 29 ഒഴിവുകൾ ഉണ്ട്. ഒരു വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ് നടക്കുന്നത്. തിരുവനന്തപുരത്ത് 3 ഒഴിവുകൾ ഉണ്ട്. ബെംഗളൂരുവിൽ 2 ഒഴിവുകൾ, ഹൈദരാബാദിൽ ഒരു ഒഴിവ്, ചണ്ഡീഗഡിൽ 3 ഒഴിവുകൾ, ഇംഫാലിൽ 3ഒഴിവുകൾ, ഇറ്റാനഗറിൽ 2ഒഴിവുകൾ, ചണ്ഡീഡിൽ 3 ഒഴിവുകൾ, ജമ്മുവിൽ ഒരു ഒഴിവ്,  കൊഹിമയിൽ 3ഒഴിവുകൾ,  കൊല്‍ക്കത്തയിൽ 3ഒഴിവുകൾ, ലേയിൽ 3 ഒഴിവുകൾ പനാജിയിൽ 3ഒഴിവുകൾ,  മുംബൈയിൽ ഒരു ഒഴിവ്,  റാഞ്ചിയിൽ ഒരു ഒഴിവും ഉണ്ട്. പ്രതിമാസം 35,000 രൂപയാണ് ശമ്പളം. കൂടുതൽ വിവരങ്ങൾക്ക് https://prasarbharati.gov.in/wp-content/uploads/2025/11/NIA-for-Copy-Editor-PBNSSHABD.pdf സന്ദർശിക്കുക.

ധനസഹായത്തിനായി വിദ്യാർത്ഥികൾ നൽകിയ അപേക്ഷകൾ പുഴയരികിലെ കുറ്റിക്കാട്ടിൽ തള്ളി

പാലക്കാട്: വിദ്യാഭ്യാസ ധനസഹായത്തിനായി പട്ടികവർഗ വിദ്യാർത്ഥികൾ നൽകിയ അപേക്ഷകൾ പുഴയരി കിലെ കുറ്റിക്കാട്ടിൽ തള്ളിയ നിലയിൽ. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക്‌ പട്ടികവർഗ വകുപ്പ് നൽകുന്ന ധനസഹായത്തിനായി എസ്ടി പ്രമോട്ടർമാർ വഴി പാലക്കാട്‌ ജില്ലയിലെ കൊല്ലങ്കോട് ട്രൈബൽ ഓഫിസിൽ വിദ്യാർത്ഥികൾ നൽകിയ അപേക്ഷകളാണ് യാക്കര പാലത്തിനു സമീപം കണ്ടെത്തിയത്.
പറമ്പിക്കുളത്തെ കുരിയാർകുറ്റി, കടവ്, എർത്ത് ഡാം എന്നീ ഉന്നതികളിലെയും മുതലമട ചെമ്മണാംപതി, വണ്ടാഴി പഞ്ചായത്തിലെ മംഗലംഡാം എന്നിവിടങ്ങളിലെയും വിദ്യാർഥികളുടെ അപേക്ഷകളാണ് കണ്ടെത്തിയത്. യാക്കര പുഴപ്പാലത്തിന് സമീപത്ത് ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരാണ് ഇവ കണ്ടെത്തിയത്. സംഭവത്തിൽ
രക്ഷിതാക്കൾ ജില്ലാ കലക്ക്കും പട്ടികവർഗ ഓഫിസർക്കു പരാതി നൽകി.

Follow us on

Related News