തിരുവനന്തപുരം: എംഡി, എംഎസ്, ഡിഎൻബി അഖിലേന്ത്യ പ്രവേശനത്തിനായുള്ള NEET-PG കൗൺസിലിങ് രജിസ്ട്രേഷൻ അടക്കമുള്ള നടപടികളുടെ സമയക്രമത്തിൽ വീണ്ടും മാറ്റം. കൗൺസിലിങ് രജിസ്ട്രേഷൻ, ചോയ്സ് ഫില്ലിങ് അടക്കമുള്ള അലോട്ട്മെന്റ് നടപടികളുടെ സമയക്രമത്തിലാണ് മെഡിക്കൽ കൗൺസലിങ് കമ്മിറ്റി വീണ്ടും മാറ്റം വരുത്തിയത്. പുതുക്കിയ സമയക്രമം http://mcc.nic.in വഴി പരിശോധിക്കാം. പുതിയ സമയക്രമത്തിന്റെ ഭാഗമായി സ്റ്റേറ്റ് കൗൺസലിങ്, പ്രവേശന നടപടികളുടെ സമയക്രമവും മാറ്റി. ആദ്യ റൗണ്ടിൽ മെഡിക്കൽ പിജി അഖിലേന്ത്യാ ക്വോട്ടയിൽ 50 ശതമാനം സീറ്റുകളിലേക്കും കേന്ദ്ര, കൽപിത സർവകലാശാലകളിലെ മുഴുവൻ സീറ്റുകളിലേക്കുമുള്ള കൗൺസലിങ്ങിൽ അലോട്ട്മെന്റ് ലഭിച്ചവർക്ക് ഡിസംബർ ഒന്നുവരെ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാൻ കഴിയും.
രണ്ടാംഘട്ട കൗൺസലിങ് നടപടികൾ ഡിസംബർ 5ന് ആരംഭിക്കും. ഇത് ഡിസംബർ 9ന് അവസാനിക്കും. ഡിസംബർ 12ന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക് ഡിസംബർ 13നും 21നും ഇടയിൽ പ്രവേശനം നേടാം. മൂന്നാംഘട്ട രജിസ്ട്രേഷൻ നടപടികൾ ഡിസംബർ 26ന് ആരംഭിക്കും. ഫീസടച്ച് ചോയ്സ് ഫില്ലിങ്/ലോക്കിങ് 30നകം പൂർത്തിയാക്കാം. സീറ്റ് അലോട്ട്മെന്റ് ജനുവരി രണ്ടിന്. മൂന്നിനും 11നും മധ്യേ പ്രവേശനം നേടാം. ഓൺലൈൻ സ്ട്രേ വേക്കൻസി റൗണ്ടിലേക്കുള്ള രജിസ്ട്രേഷൻ/ഫീസ് പേമെന്റ്, ചോയ്സ് ഫില്ലിങ്/ലോക്കിങ് നടപടികൾ ജനുവരി 15നും 18നുമിടയിൽ പൂർത്തിയാക്കും. ഇതിന്റെ അലോട്മെന്റ് 21ന്. പ്രവേശനം ജനുവരി 22 മുതൽ 31വരെ നടക്കും.പുതുക്കിയ സമയക്രമം പാലിച്ച് സംസ്ഥാന കൗൺസലിങ് ഒന്നാംഘട്ട സംസ്ഥാനതല മെഡിക്കൽ പി.ജി കൗൺസലിങ്, അലോട്ട്മെന്റ് നടപടികൾ ഡിസംബർ ഒന്നിനകം പൂർത്തിയാക്കണം. ഡിസംബർ 7വരെയാണ് പ്രവേശനം. രണ്ടാം റൗണ്ട് നടപടികൾ ഡിസംബർ 10 മുതൽ 21 വരെ നടക്കും. ഡിസംബർ 28നകം പ്രവേശനം പൂർത്തിയാക്കും. മൂന്നാം റൗണ്ട് നടപടികൾ ഡിസംബർ 31ന് തുടങ്ങി ജനുവരി 11ന് അവസാനിപ്പിക്കണം. പ്രവേശനം 17നകം പൂർത്തിയാക്കും. സ്ട്രേ വേക്കൻസി നടപടികൾ 21-24 വരെ. ഇതിന്റെ പ്രവേശനം ജനുവരി 31നകം പൂർത്തീകരിക്കും. പിജി കോഴ്സുകൾ ഡിസംബർ 22ന് ആരംഭിക്കും.







.jpg)
.jpg)


