പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

വിവിധ വകുപ്പുകളിലെ പ്രതീക്ഷിത ഒഴിവുകൾ ഡിസംബർ 26നകം റിപ്പോർട്ട്‌ ചെയ്യാൻ നിർദേശം

Nov 24, 2025 at 8:31 pm

Follow us on

തിരുവനന്തപുരം: 2026 വർഷത്തെ പ്രതീക്ഷിത ഒഴിവുകൾ ബന്ധപ്പെട്ട വകുപ്പുകൾ പബ്ലിക് സർവീസ് കമ്മീഷനെ അറിയിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന്റെ നിർദേശം. എല്ലാ വകുപ്പ് തലവൻമാരും, നിയമനാധികാരികളും 2026 ജനുവരി 1മുതൽ ഡിസംബർ 31വരെ ഓരോ തസ്തികകളിലും ഉണ്ടാകാൻ സാധ്യതയുള്ള പ്രതീക്ഷിത ഒഴിവുകൾ ഡിസംബർ 26നകം പബ്ലിക് സർവീസ് കമ്മീഷനെ അറിയിക്കണം. ഒഴിവുകൾ പ്രതീക്ഷിക്കുന്നില്ലെങ്കിൽ ഒഴിവുകൾ ഇല്ല എന്ന് അറിയിക്കണം. 2026 വർഷത്തെ പ്രതീക്ഷിത ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ ഡിസംബർ 30 നകം സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട ഭരണ വകുപ്പിനും ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര (അഡിമിനിസ്ട്രേറ്റീവ് വിജിലൻസ് സെൽ) വകുപ്പിനും റിപ്പോർട്ട് ചെയ്യണമെന്നും സർക്കുലറിൽ അറിയിച്ചു.

15,000 രൂപയുടെ
നോർക്ക സ്കോളർഷിപ്പ്: അപേക്ഷ 30വരെ

തിരുവനന്തപുരം:കേരളത്തിലെ പ്രവാസികളുടെ മക്കൾക്കായി നോർക്ക നൽകുന്ന സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. പ്രഫഷനൽ ബിരുദത്തിനും പിജി കോഴ്സിനുമാണ് സ്കോളർഷിപ്പ് അനുവദിക്കുക. 15,000 രൂപയാണ് സ്കോളർഷിപ്പ് തുക. ചുരുങ്ങിയത് 2 വർഷമാ യി വിദേശത്തു ജോലി ചെയ്യുന്നവരുടെയും ജോലി കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയവരുടെയും മക്കൾക്ക് ഈ സ്കോളർഷിപ്പിനായി അപേക്ഷ നൽകാം. ഒരു കുടുംബത്തിൽ നിന്ന് പരമാവധി 2 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കും. അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 30 ആണ്. അപേക്ഷകരുടെ നിലവിലെ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കൂടാൻ പാടില്ല. കൂടുതൽ വിവരങ്ങൾക്ക് https://scholarship.norkaroots.org സന്ദർശിക്കുക.

Follow us on

Related News