തിരുവനന്തപുരം:ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിനും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കിഴിൽ പ്രവർത്തിക്കുന്ന നഴ്‌സിങ് സ്ഥാപനങ്ങളിലെ ഓക്‌സിലറി നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിനും ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് 28ന്. എൽബിഎസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിലാണ് സ്പോട്ട് അഡ്മിഷൻ നടത്തുക. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് രാവിലെ 11 മണിയ്ക്കകം ഏതെങ്കിലും എൽബിഎസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നേരിട്ട് എത്തി സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കാം. നേരിട്ട് ഹാജരാകാൻ കഴിയാത്തവർക്ക് വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള ഓതറൈസേഷൻ ഫോം മുഖേന പങ്കെടുക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്ന പക്ഷം ടോക്കൺ ഫീസ് അടയ്ക്കണം. പ്രവേശനം നേടുന്നതിനുള്ള അവസാന തീയതി നവംബർ 30 ഞായറാഴ്ച ആയതിനാൽ 29 നകം പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560361, 362, 363, 364.
15,000 രൂപയുടെ
നോർക്ക സ്കോളർഷിപ്പ്: അപേക്ഷ 30വരെ
തിരുവനന്തപുരം:കേരളത്തിലെ പ്രവാസികളുടെ മക്കൾക്കായി നോർക്ക നൽകുന്ന സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. പ്രഫഷനൽ ബിരുദത്തിനും പിജി കോഴ്സിനുമാണ് സ്കോളർഷിപ്പ് അനുവദിക്കുക. 15,000 രൂപയാണ് സ്കോളർഷിപ്പ് തുക. ചുരുങ്ങിയത് 2 വർഷമാ യി വിദേശത്തു ജോലി ചെയ്യുന്നവരുടെയും ജോലി കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയവരുടെയും മക്കൾക്ക് ഈ സ്കോളർഷിപ്പിനായി അപേക്ഷ നൽകാം. ഒരു കുടുംബത്തിൽ നിന്ന് പരമാവധി 2 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കും. അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 30 ആണ്. അപേക്ഷകരുടെ നിലവിലെ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കൂടാൻ പാടില്ല. കൂടുതൽ വിവരങ്ങൾക്ക് https://scholarship.norkaroots.org സന്ദർശിക്കുക.







.jpg)


