പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും കൈക്കൂലി: വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതിയെന്ന് വിജിലൻസ് കണ്ടെത്തൽ

Nov 20, 2025 at 9:54 am

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂള്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതി നടന്നതായി വിജിലൻസിന്‍റെ കണ്ടെത്തൽ. ഓപ്പറേഷൻ ബ്ലാക് ബോർഡ് എന്ന പേരിൽ ഇന്നലെ സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡിലാണ് അഴിമതി കണ്ടെത്തിയത്. ഇന്നലെ രാവിലെമുതൽ സംസ്ഥാനത്തെ അൻപതോളം വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു. ഇതിലാണ് വ്യാപക അഴിമതിയും ക്രമക്കേടുകളും കണ്ടെത്തിയത്. സ്ഥലംമാറ്റ അപേക്ഷകൾക്കും ഭിന്നശേഷി സംവരണ നിയമനങ്ങൾക്കും കൈക്കൂലി വാങ്ങുന്നതായും കൈക്കൂലി കൈപ്പറ്റാൻ ഫയലുകളിൽ അനാവശ്യ താമസം വരുത്തുത്തിയതായും  കണ്ടെത്തിയിട്ടുണ്ട്. ഭിന്നശേഷി സംവരണ മാനദണ്ഡങ്ങൾ പാലിക്കാതെ അധ്യാപക നിയമനങ്ങൾ നടത്തിയിട്ടുണ്ട്. അധ്യാപക തസ്തിക നിലനിർത്താൻ മറ്റ് സ്കൂളുകളിലെ കുട്ടികൾക്ക് അഡ്മിഷൻ നൽകി എന്നും പരിശോധനയിൽ വ്യക്തമായി. വിരമിച്ച ഉദ്യോഗസ്ഥരാണ് അഴിമതിക്ക് ഇടനിലക്കാരാകുന്നുവെന്നും വിജിലൻസിന് വിവരം കിട്ടിയിട്ടുണ്ട്. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യാപക-അനധ്യാപക നിയമനത്തിൽ ക്രമക്കേടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് സംസ്ഥാന വ്യാപകമായി മിന്നൽ പരിശോധന നടത്തിയത്.  

Follow us on

Related News