മലപ്പുറം: ഈ വർഷത്തെ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 27,28,29 തീയതികളിൽ മലപ്പുറം തിരൂരിൽ നടക്കും. തിരൂർ ഗവൺമെൻറ് ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിലാണ് പ്രധാന വേദി. പ്രത്യേക സൗകര്യങ്ങളോടുകൂടിയ ഭിന്നശേഷി സൗഹൃദമായ സറ്റേജ്, സൗകര്യപ്രദമായ രീതിയിൽ കലാപ്രകടനങ്ങൾ ആസ്വദിക്കാനാവശ്യമായ പന്തൽസൗകര്യം എന്നിവയാണ് തയ്യാറാക്കുന്നത്. പ്രധാനവേദിയുടെ പന്തൽ കാൽനാട്ടൽകർമ്മം അക്കാദമിക് അഡീഷണൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ സി.എ.സന്തോഷ് നിർവ്വഹിച്ചു. തിരൂർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് എ.ജെ.ജോൺസൺ പോസ്റ്റർ ഏറ്റു വാങ്ങി. സ്വാഗത സംഘം ഓഫീസ് എ.ഡി. പി ഐ. സന്തോഷ് സി. എ നാട മുറിച്ച് ഉദ്ഘാടനഠ ചെയ്തു. തിരൂർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് എ.ജെ.ജോൺസൺ മുഖ്യാതിഥിയായി.
ഹയർസെക്കണ്ടറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ പി.എക്സ്.ബിയാട്രിസ് മറിയ, വി.ച്ച്.എസ്.ഇ.അസി.ഡയറക്ടർ പി.നവീന, മലപ്പുറം ഡയറ്റ് പ്രിൻസിപ്പൽ ഡോ.ബാബുവർഗീസ്, എസ്.എസ്.കെ. ഡി.പി.സി. ടി.അബ്ദു സലിം, തിരൂർ ഡി. ഇ.ഒ. എസ്.സുനിത, എസ്.എസ്.എം.പോളിടെക്നിക് പ്രിൻസിപ്പൽ ഡോ.പി.ഐ.ബഷീർ, തിരൂർ എ.ഇ.ഒ. ആർ.പി. ബാബുരാജ്, തിരൂർ ഗവൺമെൻറ് ബോയ്സ് ഹയർസെക്കണ്ടറി പ്രധാനാധ്യാപകൻ ടി.വി.ദിനേശ്, തിരൂർ ബി.പി.സി. സുശീൽകുമാർ, തിരൂർ എൻ.എസ്.എസ്.ഹൈസ്കൾ പ്രധാനാധ്യാപിക വി.എം. ബീന, തെക്കുംമുറി ഗവൺമെൻ്റ് എൽ.പി.സ്കൂൾ പ്രധാനാധ്യാപകൻ പി. കുഞ്ഞാലൻകുട്ടി, തിരൂർ ഗവൺമെൻറ് ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ എസ്.എം.സി.ചെയർമാൻ എ.ശിഹാബ്റഹ്മാൻ, തെക്കുംമുറി ഗവൺമെൻറ് എൽ.പി.സ്കൂൾ പി.ടി.എ.പ്രസിഡണ്ട് സുഹാസ്, പി.എം.ആശിഷ്, എം.ഡി.മഹേഷ്, ആർ.രാജേഷ്, റാഫി തൊണ്ടിക്കൽ എന്നിവർ പ്രസംഗിച്ചു.
മലപ്പുറം ഡി. ഡി. ഇ. പി.വി . റഫീഖ്
മലപ്പുറം ഡയറ്റ് പ്രിൻസിപ്പൽ ഡോ.ബാബു വർഗീസ്, തിരൂർ ഡി. ഇ.ഒ. എസ്.സുനിത, പബ്ളിസിറ്റി കൺവീനർ മനോജ് ജോസ് , തിരൂർ എ.ഇ.ഒ. ആർ.പി. ബാബുരാജ്, തിരൂർ ഗവൺമെൻറ് ബോയ്സ് ഹയർസെക്കണ്ടറി പ്രധാനാധ്യാപകൻ ടി.വി.ദിനേശ്, കോ ഓർ ഡി നേറ്റർ ഡോ. എ.സി പ്രവീൺ തിരൂർ ബി.പി.സി. സുശീൽകുമാർ, , തെക്കുംമുറി ഗവൺമെൻറ് എൽ.പി.സ്കൂൾ പി.ടി.എ.പ്രസിഡണ്ട് സുഹാസ്, അബ്ദുൾ മജീദ് , ആർ.കെ. ബിനു , എ.വി ഹരീഷ് , കെ. സനോജ് , സി. ഷാഹിർ , കെ. സിജു , ഇ. പി. എ ലത്തീഫ് , വി. റഷീദ് ബിജു. കെ . വടാത്ത് , ഡാനിഷ് , പി.എം.ആശിഷ്, എം.ഡി.മഹേഷ്, ഷിഹാബ് സി. എന്നിവർ സംസാരിച്ചു. എയ്ഡഡ് ഹയർ സെക്കൻഡറി സ്ക്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എ എച്ച് എസ് ടി എ) അധ്യാപക സംഘടനക്കാണ് പബ്ലിസിറ്റി സബ്കമ്മിറ്റിയുടെ ചുമതല.







.jpg)



