തിരുവനന്തപുരം:പഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫിസർ തസ്തികളിലേക്ക് നിയമനം നടത്തുന്നു. കേരളം ഒഴികെയുള്ള സംസ്ഥാന ങ്ങളിലാണ് നിയമനം. ആകെ 750 ഒഴിവുകാണുള്ളത്. 48,480 രൂപ മുതൽ 85,920 രൂപവരെയാണ് ശമ്പളം. തമിഴ്നാട്ടിൽ 85, കർണാടകയിൽ 85 ഒഴിവുകൾ വീതം ഉണ്ട്. അപേക്ഷകർക്ക് അതത് സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിയണം. ഒരാൾക്ക് ഒരു സംസ്ഥാനത്തേക്ക് മാത്രം അപേക്ഷിക്കാൻ കഴിയൂ. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. ഏതെങ്കിലും ഷെഡ്യൂൾഡ് കമേഴ്ഷ്യൽ ബാങ്കിൽ, റീജനൽ റൂറൽ ബാങ്കിൽ ക്ലറിക്കൽ, ഓഫിസർ തസ്തികയിൽ കുറഞ്ഞത് ഒരുവർഷത്തെ പ്രവൃത്തിപരിചയം അനിവാര്യം. അപേക്ഷകരുടെ പ്രായപരിധി 20 വയസ് മുതൽ 30 വയസ് വരെ. കേരളത്തിൽ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ കോഴിക്കോട് നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ട്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനത്തിനും അപേക്ഷ നൽകാനും https://pnb.bank.in/recruitment സന്ദർശിക്കുക.
ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾ
കൊച്ചി: എറണാകുളം അമ്പലമുകളിലെ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ...









