കൊച്ചി: എറണാകുളം അമ്പലമുകളിലെ ഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു. ഗ്രാഡ്വേറ്റ് അപ്രന്റിസ്, ടെക്‌നിഷ്യൻ, ട്രേഡ് അപ്രന്റിസ് ഒഴിവുകളിലാണ് അവസരം. ആകെ 71 ഒഴിവുകൾ ഉണ്ട്.
🌐ഗ്രാഡ്വേറ്റ് അപ്രന്റിസ് തസ്തികളിൽ സിവിൽ, ഫയർ ആൻഡ് സേഫ്റ്റി, കെമിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെൻ്റേഷൻ, മെക്കാനിക്കൽ, കംപ്യൂട്ടർ വിഭാഗങ്ങളിലാണ് നിയമനം. ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ ബിടെക് യോഗ്യത വേണം. 12,300 രൂപ സ്റ്റൈപെന്റ് ലഭിക്കും.
🌐ടെക്നിഷ്യൻ അപ്രൻ്റിസ് തസ്തിയിൽ സിവിൽ, കെമിക്കൽ, ഇലക്ട്രി ക്കൽ, മെക്കാനിക്കൽ, കമേഴ്സ്യൽ പ്രാക്‌ടിസ്, കംപ്യൂട്ടർ, ഇൻസ്ട്രമെന്റേഷൻ വിഭാഗങ്ങളിലാണ് നിയമനം. ബന്ധപ്പെട്ട വിഭാഗത്തിൽ ഡിപ്ലോമ അനിവാര്യം. 10,900 രൂപ സ്റ്റൈപെന്റ് ലഭിക്കും.
🌐ട്രേഡ് അപ്രന്റിസ് വിഭാഗത്തിൽ മെഷിനിസ്റ്റ്, മെക്കാനിക് ഡീസൽ, ടേണർ, ഫിറ്റർ, ഇലക്ട്രിഷ്യൻ, വെൽഡർ, ഇൻസ്ട്രുമെന്റ് മെക്കാനിക് തസ്തികളിലെ നിയമനത്തിന് ബന്ധപ്പെട്ട വിഭാഗത്തിൽ ഐടിഐ വേണം. 10,560 രൂപയാണ് സ്റ്റൈപൻഡ്.
🌐ട്രേഡ് അപ്രന്റിസ് വിഭാഗത്തിൽ ലാബ് അസിസ്റ്റന്റ്-കെമിക്കൽ പ്ലാന്റ് നിയമനത്തിന് ബിഎസ്‌സി കെമിസ്ട്രിയാണ് യോഗ്യത. 10,560 രൂപ സ്റ്റൈപൻഡ് ലഭിക്കും.
2021-25 കാലഘട്ടത്തിൽ പഠനം പൂർത്തിയാക്കിയവരാകണം അപേക്ഷകർ. അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 26. കൂടുതൽ വിവരങ്ങൾക്ക് https://www.hoclindia.com സന്ദർശിക്കുക.







.jpg)


