പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ഓഫീസർ നിയമനം: ആകെ 258 ഒഴിവുകൾ

Oct 29, 2025 at 1:35 pm

Follow us on

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (ഐബി)യിൽ ടെക്നിക്കൽ വിഭാഗത്തിൽ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് – II തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 258 ഒഴിവുകൾ ഉണ്ട്. ശമ്പളം പ്രതിമാസം 44,900 രൂപമുതൽ 1,42,400 രൂപവരെ. 18 വയസ് മുതൽ 27 വയസ് വരെയാണ് പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടിക്കാർക്ക് 5 വർഷവും, ഒബിസിക്കാർക്ക് 3 വർഷവും ഇളവ് ലഭിക്കും. ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് ടെലി-കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ എഞ്ചിനീയറിങ്, അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ് എന്നിവയിലേതിലെങ്കിലും എഞ്ചിനീയറിങ് ബിരുദം. അല്ലെങ്കിൽ  ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ് വിത്ത് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (MCA) എന്നിവയിൽ പിജി അനിവാര്യം. ഇതിന് പുറമെ ഗേറ്റ് 2023, 2024, 2025 പരീക്ഷകളിൽ മിനിമം കട്ട് ഓഫ് മാർക്ക് നേടിയിരിക്കണം. 

അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 16 ആണ്. കൂടുതൽ വിവരങ്ങൾ https://cdn.digialm.com/EForms/configuredHtml/1258/96338/Index.html ലഭ്യമാണ്. 

Follow us on

Related News