തിരുവനന്തപുരം:കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് കീഴിൽ യങ് പ്രഫഷനൽ/അസിസ്റ്റന്റ് യങ് പ്രഫഷണലാകാൻ അവസരം. ചാർട്ടേർഡ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറി, കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടൻസി ഇൻറർമീഡിയറ്റ്/എക്സിക്യൂട്ടിവ് ലെവൽ പരീക്ഷകൾ പാസായവർക്ക് ഹരിയാനയിലെ മനേശ്വറിലുള്ള സെൻട്രൽ ഫെസിലിറ്റി സെന്ററുകളിലായി കരാർ അടിസ്ഥാനത്തിൽ മൂന്നുവർഷത്തേക്ക് നിയമനം ലഭിക്കും. ആകെ 145 ഒഴിവുകളുണ്ട്. യങ് പ്രഫഷനലുകൾക്ക് ആദ്യവർഷം പ്രതിമാസം 75000 രൂപയും, രണ്ടാം വർഷം 80,000 രൂപയും, മൂന്നാം മാസം പ്രതിമാസം 85000 രൂപ വീതവും അസിസ്റ്റന്റ് യങ് പ്രഫഷനലുകൾക്ക് ആദ്യവർഷം പ്രതിമാസം 40000 രൂപയും, രണ്ടാംവർഷം 42500 രൂപയും, മൂന്നാംവർഷം പ്രതിമാസം 45000 രൂപ വീതവും ശമ്പളം ലഭിക്കും. പ്രായപരിധി 35 വയസ്. മെറിറ്റടിസ്ഥാനത്തിലാണ് നിയമനം. കൂടുതൽ വിവരങ്ങൾ https://eicmai.in/Recruitment/index.aspx, https://stimulate.icsi.edu/RECRUITMENT എന്നീ വെബ്സൈറ്റുകൾ വഴി ലഭ്യമാണ്. അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബർ 30.
KSEBയിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ്
തിരുവനന്തപുരം:കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് (KSEB) യിൽ അസിസ്റ്റന്റ്...





.jpg)

