പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

നാലാമതും ഐഡിയൽ; മലപ്പുറത്തിന് രണ്ടാമൂഴം

Oct 28, 2025 at 2:39 pm

Follow us on

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ ഒളിംപിക്‌സ് അത്‌ലറ്റിക്സിൽ അവസാന മത്സരങ്ങളായ 400 മീറ്ററും, 4 x 100 മീറ്റർ റിലേയും നടന്നുകഴിഞ്ഞപ്പോൾ സ്കൂളുകളിൽ 78 പോയിന്റുകളുമായി ഐഡിയൽ എച്ച്. എസ്. എസ്. കടകശ്ശേരി ഒന്നാമതായി. 58 പോയിന്റുകളുമായി വി. എം. എച്ച്. എസ്. വടവന്നൂർ രണ്ടാമതായി തൊട്ടു പുറകിൽ നാവാമുകുന്ദ എച്ച്. എസ്. എസ്. തിരുനാവായയാണ്; 57 പോയിന്റുകൾ. അവസാന ദിനം അത്‌ലറ്റിക്സിലെ പാലക്കാടിന്റെ തേരോട്ടം അവസാനിപ്പിച്ച് 247 പോയിന്റുകളുമായി മലപ്പുറം ഒന്നാം സ്ഥാനം നേടി. രണ്ടാമതായി പാലക്കാട് 212 ലേക്ക് ഒതുങ്ങിയപ്പോൾ കോഴിക്കോട് 91 പോയിൻറ്റോടെ മൂന്നാമതായി. 400 മീറ്റർ മത്സരങ്ങളിൽ നിന്ന് മൂന്നു സ്വർണവും ഓരോ വെള്ളിയും വെങ്കലവും പാലക്കാട് നേടി. ജൂനിയർ ഗേൾസ് വിഭാഗത്തിൽ മത്സരിച്ച വി. എം. എച്ച്. എസ്. എസ്. വടവന്നൂരിലെ നിവേദ്യ കലാധരനാണ് സ്വർണം നേടിയത്. ജൂനിയർ ബോയ്സ് വിഭാഗത്തിൽ സി എച്ച് എസ് എസ് കുഴൽമന്നത്തിലെ സിനിൽ എസിനാണ് ഒന്നാം സ്ഥാനം. സീനിയർ ബോയ്സ് മത്സരത്തിൽ വി. എം. എച്ച്. എസ്. വടവന്നൂരിന്റെ എം. ഐ അൽ ഷമീൻ ഹുസൈൻ സ്വർണം നേടി.

സബ്ജൂനിയർ ഗേൾസ് മത്സരത്തിൽ കോഴിക്കോട് സെൻറ് ജോർജസ് കുളത്തുവയൽ സ്കൂളിലെ വിദ്യാർഥിനി അൽക്ക ഷിനോജ് രണ്ടാം സ്വർണ്ണം നേടി. സബ്ജൂനിയർ ബോയ്സ് മത്സരത്തിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച നാവാമുകുന്ദ എച്ച്. എസ്. എസ്. തിരുനാവായിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ നീരജാണ് സ്വർണം നേടിയത്. 100 മീറ്റർ, 200 മീറ്റർ മത്സരങ്ങളിൽ വെങ്കലം നേടിയ നീരജിന്റെ ആദ്യ സ്വർണ നേട്ടമാണ്. നീരജ് ഉത്തർപ്രദേശിലെ ബസ്തി ജില്ല സ്വദേശിയാണ്. കഴിഞ്ഞ ആറുമാസങ്ങളായി നീരജ് നാവാമുകുന്ദയിൽ പഠിക്കുകയാണ്. സീനിയർ ഗേൾസ് വിഭാഗത്തിൽ ആലപ്പുഴയിലെ ഗവൺമെൻറ് ഡി. വി. എച്ച്. എസ്. എസ്. സ്കൂളിലെ വിദ്യാർഥിനിയായ നവ്യ വി.ജെ. ആണ് സ്വർണം കരസ്ഥമാക്കിയത്.

അത്‌ലറ്റിക്സിൽ അവസാന മത്സരമായ 4 x 100 മീറ്റർ റിലേയിൽ മലപ്പുറം ജില്ലാ മൂന്ന് സ്വർണം നേടി. സബ്ജൂനിയർ ബോയ്സ്, സീനിയർ ബോയ്സ്, സീനിയർ ഗേൾസ്, എന്നീ വിഭാഗങ്ങളിലാണ് മലപ്പുറം സ്വർണ്ണം നേടിയത്. സീനിയർ ബോയ്സ് വിഭാഗത്തിൽ ജില്ല പുതിയ റെക്കോഡും സ്വന്തമാക്കി. കഴിഞ്ഞ 15 വർഷങ്ങളായി നിലനിന്നിരുന്ന കോട്ടയത്തിന്റെ 42.63 സെക്കന്റ് എന്ന റെക്കോർഡാണ് മലപ്പുറം 42.48 സെക്കന്റിൽ പൂർത്തിയാക്കിയത്. സബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ വിജയികളായ പാലക്കാടും പുതിയ റെക്കോർഡ് നേടി. കഴിഞ്ഞ 42 വർഷങ്ങളായി നിലനിന്നിരുന്ന കണ്ണൂരിന്റെ 51.78 സെക്കന്റ് എന്ന റെക്കോർടാണ് പാലക്കാട് അവരുടെ 51.71 സെക്കൻ്റുകൾ എന്ന പുതിയ റെക്കോഡിലൂടെ തിരുത്തിയത്. ജൂനിയർ ബോയ്സ് വിഭാഗത്തിലെ കഴിഞ്ഞവർഷത്തെ റെക്കോഡായ 43.5 തൃശ്ശൂർ തിരുത്തി. 43.45 സെക്കന്റാണ് പുതിയ റെക്കോർഡ്. ജൂനിയർ ഗേൾസ് വിഭാഗത്തിൽ കണ്ണൂർ അവരുടെ തന്നെ 37 വർഷമായി തുടരുന്ന 49.3 എന്നുള്ള റെക്കോർഡ് തിരുത്തി. 48.75 സെക്കൻ്റുകളാണ് കണ്ണൂർ നേടിയ പുതിയ റെക്കോഡ്.

Follow us on

Related News