പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സ്വർണ്ണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരം

Oct 28, 2025 at 2:59 pm

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്കൂൾ ഒളിമ്പിക്സിന് തലസ്ഥാന നഗരിയിൽ കൊടിയിറങ്ങുമ്പോൾ 1825 പോയിന്റുമായി തിരുവനന്തപുരം കിരീടം ചൂടി. ഈ വർഷം മുതൽ നൽകി തുടങ്ങുന്ന ”മുഖ്യമന്ത്രിയുടെ സ്വർണകപ്പ്” സ്വന്തമാക്കി ചരിത്ര വിജയം നേടി തിരുവനന്തപുരം. രണ്ടും മൂന്നും സ്ഥാനത്തുള്ള തൃശൂർ, കണ്ണൂർ ജില്ലകൾ നേടിയത് യഥാക്രമം 892, 859 പോയിന്റുകളാണ്. അക്വാട്ടിക്സ്, ഗെയിംസ് ഇനങ്ങളിൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് തിരുവനന്തപുരം ഇത്തവണത്തെ ചാമ്പ്യന്മാരായത്. ഗെയിംസ് ഇന്നങ്ങളിൽ 798 പോയിന്റുകൾ നേടിയ കണ്ണൂരിനെ ബഹുദൂരം പിന്നിലാക്കിയാണ് 1107 പോയിന്റുകളോടെ തിരുവനന്തപുരം ഒന്നാമതായത്. അക്വാട്ടിക്‌സിൽ 649 പോയിന്റുകളോടെ തിരുവനന്തപുരം ഒന്നാമതായപ്പോൾ തൃശൂർ ജില്ലാ രണ്ടാമതായത് 149 പോയിന്റുകൾ നേടിയാണ്. അത് ലറ്റിക്സ് ഇന്നങ്ങളിൽ മലപ്പുറം 247 പോയിന്റുകളോടെ ചാമ്പ്യന്മാരായി. 212 പോയിന്റുകളോടെ പാലക്കാട് രണ്ടാമതായി. അൽപ സമയത്തിനകം സമാപന സമ്മേളനം നടക്കും. വൈകിട്ടു 4.30നു യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ കേരള ഗവർണ്ണർ, മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും.

Follow us on

Related News