പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

വിവിധ വകുപ്പുകളിൽ ഡപ്യൂട്ടി ഡയറക്ടർ മുതൽ ഡ്രൈവർ വരെ: PSC അപേക്ഷ 19വരെ മാത്രം

Oct 26, 2025 at 12:08 pm

Follow us on

തിരുവനന്തപുരം: വിവിധ സർക്കാർ വകുപ്പുകളിൽ 38 തസ്തികകളിലായി നടത്തുന്ന നിയമനത്തിന് കേരള പബ്ലിക് സർവീസ് കമ്മിഷൻ വഴി ഇപ്പോൾ അപേക്ഷിക്കാം. 9 തസ്തികയില്‍ നേരിട്ടുള്ള നിയമനവും 4 തസ്തികളിലേക്ക് തസ്തികമാറ്റവും 25 തസ്തികകളിൽ എന്‍സിഎ നിയമനവുമാണ് നടത്തുന്നത്. 38 തസ്തികകളിലായി നടത്തുന്ന നിയമനങ്ങൾ താഴെ പറയുന്നവയാണ്. 

ലൈവ്‌സ്‌റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ്, ഫാമിങ് കോര്‍പ്പറേഷന്‍ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളില്‍ ജൂനിയര്‍ അസിസ്റ്റന്റ് നിയമനവും
വിഎച്ച്എസ്ഇയില്‍ ഡപ്യൂട്ടി ഡയറക്ടര്‍ നിയമനവും
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ കമ്പനി സെക്രട്ടറി നിയമനവും ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ ജൂനിയര്‍ കോപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ നിയമനവും സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ അസിസ്റ്റന്റ് നിയമനവും വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ അറബിക്, പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് നിയമനങ്ങളും എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍, ഡ്രൈവര്‍ നിയമനങ്ങൾ തുടങ്ങിയവ നേരിട്ടുള്ള നിയമനങ്ങളാണ്. 

 

കെഎസ്എഫ്ഇ, കെഎസ്ഇബി തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളില്‍ ജൂനിയര്‍ അസിസ്റ്റന്റ് നിയമനവും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ കൃഷി ഓഫീസര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി),  കെഎസ്എഫ്ഇയില്‍ പ്യൂണ്‍, വാച്ച്മാന്‍, വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് – 2 (എല്‍ഡിവി) എന്നിവ എന്‍സിഎ testനിയമനങ്ങളിൽപ്പെടുന്നു.

കെഎസ്ഇബിയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍), വിദ്യാഭ്യാസ വകുപ്പില്‍ യുപി സ്‌കൂള്‍ ടീച്ചര്‍ (തമിഴ് മീഡിയം) എന്നിവ തസ്തികമാറ്റം വഴിയുള്ളതാണ്. ഉദ്യോഗാർഥികൾ http://keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 19 ആണ്. 

Follow us on

Related News