പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം: തടഞ്ഞുവച്ച ഫണ്ട് ഉടൻ

Oct 23, 2025 at 8:27 pm

Follow us on

തിരുവനന്തപുരം:സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിടുന്ന പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിട്ടു. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയിൽ ഒപ്പ് വെച്ചത്. പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പ് വച്ചതോടെ ഇതുവരെ തടഞ്ഞ് വെച്ച ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. 2020ല്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 2022 സെപ്റ്റംബര്‍ 7ന് അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ അഥവാ പിഎം ശ്രീ പദ്ധതി. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനമാണ് പ്രധാനമായും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നത്. രാജ്യത്തെ 14,500 സര്‍ക്കാര്‍ സ്‌കൂളുകളെ മാതൃകാ സ്ഥാപനങ്ങളായി ഉയര്‍ത്തുമെന്നാണ് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. 27,000 കോടി രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ വകയിരുത്തിയത്.
എന്നാൽ പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിടുന്നതിനെതിരെ സിപിഐ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. വിവാദങ്ങൾക്കൊടുവിലാണ് കേരളം പദ്ധതിയിൽ ഒപ്പുവച്ചത്.

2022-23 മുതൽ 2026-27 വരെയുള്ള അഞ്ച് വർഷങ്ങളിലായി പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതി പ്രകാരം സ്കൂളുകളുടെ സമഗ്രമായ വികസനം, സ്പോർട്സ്, സയൻസ്, ഐസിടി, ആർട്‌സ് എന്നിവയ്ക്കുള്ള പ്രോത്സാഹനം, ശിശുസൗഹൃദ ഫർണിച്ചറുകൾ, ഔട്ട്ഡോർ കളി സാമഗ്രികൾ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനം, സയൻസ് സർക്കിളുകൾ, ഗണിത സർക്കിളുകൾ, സംഗീതം, നൃത്ത സർക്കിളുകൾ തുടങ്ങിയവയും ഉൾപ്പെടുന്നു. മാറി കൃഷിയെ പ്രേത്സാഹിപ്പിക്കുന്ന തരത്തിലുള്ള പഠന രീതി, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, കാര്യങ്ങൾ പ്ലാസ്റ്റിക് വിമുക്തം, ജലസംരക്ഷണവും വിളവെടുപ്പും സംബന്ധിച്ച പഠനങ്ങളും ഉണ്ടായിരിക്കും. സ്കൂ‌ളുകൾ ഹരിത വിദ്യാലയങ്ങളായി വികസിപ്പിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു.

ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശപഠന സ്കോളർഷിപ്പ്: അപേക്ഷ 31വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ ബിരുദ-ബിരുദാനന്തര – പിഎച്ച്ഡി കോഴ്സുകളിൽ പഠിക്കുന്നതിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ 31വരെ മാത്രമാണ് അപേക്ഷ നൽകാൻ കഴിയുക. വിദേശ സർവകലാശാലകളിൽ പഠനത്തിനായി വിദ്യാർത്ഥികൾ ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ നിന്നോ, ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ നിന്നോ എടുക്കുന്ന വിദ്യാഭ്യാസ വായ്പയുടെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. സംസ്ഥാനത്തിലെ സ്ഥിര താമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പിന് അർഹത. ഡിപ്ലോമ/പോസ്റ്റ് ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല. വിദേശത്ത് ഉപരി പഠനത്തിനായി മറ്റേതെങ്കിലും സർക്കാർ ധനസഹായമോ, സ്കോളർഷിപ്പുകളോ ഇതിനകം ലഭിച്ചിട്ടുള്ളവർ അപേക്ഷിക്കരുത്. വിദേശത്ത് ഉപരി പഠനത്തിനായി വിദ്യാഭ്യാസ വായ്പ ലഭിച്ച വിദ്യാർത്ഥികൾക്ക് മാത്രമേ സ്കോളർഷിപ്പ് അപേക്ഷിക്കാൻ സാധിക്കുകയുളളൂ. അപേക്ഷകനും മാതാപിതാക്കളും കേരളത്തിൽ സ്ഥിര താമസക്കാരായിരിക്കണം. പ്രവാസികൾക്ക് സ്കോളർഷിപ്പിന് അർഹതയില്ല. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. തെരഞ്ഞെടുക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിയ്ക്ക് കോഴ്സ് കാലാവധിക്കുളളിൽ പരമാവധി 5,00,000/- രൂപയാണ് സ്കോളര്‍ഷിപ്പ് തുകയായി അനുവദിക്കുന്നത്. അപേക്ഷകര്‍ക്ക് ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

ഒക്ടോബർ 31 വൈകിട്ട് 5 നകം ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവന്‍, തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ പൂരിപ്പിച്ച അപേക്ഷ നേരിട്ടോ, തപാൽ മുഖേനയോ ലഭ്യമാക്കണം. അപേക്ഷാ ഫാറത്തിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉള്‍പ്പെടുന്ന വിജ്ഞാപനവും http://minoritywelfare.kerala.gov.in ൽ ലഭിക്കും. കൂടുതൽ വിവരങ്ങള്‍ക്ക്: 0471-2300523, 0471-2300524, 0471-2302090.

Follow us on

Related News