പ്രധാന വാർത്തകൾ
ഒന്നിലധികം അയൺ ഗുളികകൾ കഴിച്ചു; കൊല്ലത്ത് 6 സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽകായികമേളയ്ക്ക് കൊടിയേറി: നാളെമുതൽ കായിക മാമാങ്കംസംസ്ഥാനത്ത് കനത്ത മഴ: നാളെ വിവിധ ജില്ലകളിൽ അവധികേരളത്തിന്റെ കായിക മാമാങ്കത്തിന് ഇന്ന് തിരിതെളിയും; മത്സരങ്ങൾ നാളെമുതൽകേരള സ്‌കൂൾ കായികമേള:അവശമായി തീം സോങ്കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ പദ്ധതി: അപേക്ഷ 30വരെഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ നിയമനം: ആകെ 11,420 ഒഴിവുകൾവിവിധ സർക്കാർ സ്ഥാപനങ്ങളിൽ ക്ലാർക്ക്, കാഷ്യർ, അസിസ്റ്റന്റ് നിയമനം: അപേക്ഷ 19വരെകലാ-കായിക അധ്യാപക അനുപാതം: മുൻകാല പ്രാബല്യം നൽകി പുതിയ ഉത്തരവ്ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ ജിഡി കോൺസ്റ്റബിൾ നിയമനം: കായിക താരങ്ങൾക്ക്‌ അവസരം

ഒന്നിലധികം അയൺ ഗുളികകൾ കഴിച്ചു; കൊല്ലത്ത് 6 സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽ

Oct 21, 2025 at 4:45 pm

Follow us on

കൊല്ലം: അമിതമായി അയൺ ഗുളികകൾ കഴിച്ച സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വസ്ഥ്യം. ആറ് പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കൊല്ലം ശാസ്താംകോട്ട മിലാദി ഷെരീഫ് സ്കൂളിലെ കുട്ടികൾക്കാണ് ദേഹാസ്വസ്ഥ്യമുണ്ടായത്. ആരോ​ഗ്യ വകുപ്പിൽ നിന്ന് നൽകിയ അയൺ ​ഗുളികകൾ സ്കൂളിൽ വിതരണം ചെയ്തപ്പോൾ കുട്ടികൾ മത്സരിച്ച് കഴിക്കുകയായിരുന്നുവെന്ന് പറയുന്നു. അയൺ ​ഗുളികകൾ വിതരണം ചെയ്യുന്ന വിവരം സ്കൂൾ അധികൃതർ അറിയിച്ചിട്ടില്ലെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടു. കുട്ടികളുടെ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ പദ്ധതി: അപേക്ഷ 39വരെ

തിരുവനന്തപുരം: കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ (Residential Education for Students in High Schools in Targeted Areas) പദ്ധതിക്ക്‌ പട്ടികജാതി വിഭാഗത്തിലെ സ്കൂൾ വിദ്യാർഥികൾക്ക്‌ ഇപ്പോൾ അപേക്ഷിക്കാം. പട്ടികജാതി വിദ്യാർഥികൾക്ക്‌ രാജ്യത്തെ മികച്ച സ്വകാര്യ റസിഡൻഷ്യൽ സ്കൂളുകളിൽ പഠിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയാണ് ‘ശ്രേഷ്ഠ’. ഇതിനായി ഒക്ടോബർ 30 വരെ അപേക്ഷ നൽകാം. നിലവിൽ എട്ടാം ക്ലാസിലോ പത്താം ക്ലാസിലോ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അവസരം.
റസിഡൻഷ്യൽ സ്കൂ‌ളുകളി ലെ 9, 11 ക്ലാസുകളിൽ പ്രവേശനം ലഭ്യമാക്കുന്നതാണ് ശ്രേഷ്ഠ പദ്ധതി. 2010 ഏപ്രിൽ ഒന്നിനും 2014 മാർച്ച് 31നും ഇടയിൽ ജനിച്ചവർക്ക് ഒൻപതാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. 2008 ഏപ്രിൽ ഒന്നിനും 2012 മാർച്ച് 31നും ഇടയിൽ ജനിച്ചവർക്ക് പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷകരുടെ വാർഷിക കുടുംബ വരുമാനം രണ്ടര ലക്ഷം രൂപയിൽ കവിയരുത്. നാഷനൽ ടെസ്റ്റിങ് ഏജൻസി ശ്രേഷ്ഠ (NETS) പരീക്ഷ വഴിയാണ് പ്രവേശനം.
https://exams.nta.ac.in/SHRESHTA, https://nta.ac.in, https://:socialjustice.gov.in എന്നിവ വഴി അപേക്ഷ നൽകാം.

Follow us on

Related News