പ്രധാന വാർത്തകൾ
JEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ല

കലാ-കായിക അധ്യാപക അനുപാതം: മുൻകാല പ്രാബല്യം നൽകി പുതിയ ഉത്തരവ്

Oct 17, 2025 at 4:46 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിലെ കലാ-കായിക അധ്യാപകരുടെ തസ്തിക സംരക്ഷണത്തിന് വിദ്യാർഥി- അധ്യാപക അനുപാതം 300:1 ആയി കുറച്ച ഉത്തരവിനു കഴിഞ്ഞ 2 അധ്യയന വർഷങ്ങളിൽ കൂടി മുൻകാല പ്രാബല്യം നൽകി സർക്കാർ പുതിയ ഉത്തരവിറക്കി. ഇതോടെ 500:1 എന്ന പഴയ അനുപാതത്തിന്റെ അടിസ്ഥാനത്തിൽ 2023-24, 2024-25 വർഷങ്ങളിൽ തസ്തിക നഷ്ടപ്പെട്ട അധ്യാപകർക്കു കൂടി സംരക്ഷണം ഉറപ്പായി. എന്നാൽ, ഈ കാലയളവിലെ സാമ്പത്തിക-അനു ബന്ധ ആനുകൂല്യങ്ങൾക്ക് ഈ അധ്യാപകർക്ക് അർഹതയില്ലെന്ന് ഉത്തരവിൽ പറയുന്നു.
മുൻവർഷങ്ങളിൽ തസ്തിക നഷ്ടപ്പെട്ട 14 കായിക അധ്യാപകരെക്കൂടി സംരക്ഷിക്കണമെന്നു കായികാധ്യാപക സംയുക്ത സംഘടന നേരത്തെ ആവശ്യപ്പെട്ടിരുന്നു.

സ്കൂളുകളിലെ രണ്ടാംപാദ വാർഷിക പരീക്ഷയ്ക്ക് ഇനി 55 ദിവസം: പഠനം കൂടുതൽ കാര്യക്ഷമമാക്കണം

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ രണ്ടാംപാദ വാർഷിക പരീക്ഷ (ക്രിസ്മസ് പരീക്ഷ) ആരംഭിക്കാൻ ഇനി 55 ദിവസം മാത്രം. ഡിസംബർ 11 മുതൽ 18വരെയാണ് ക്രിസ്മസ് പരീക്ഷകൾ നടക്കുക. ഒന്നാംപാദ വാർഷിക പരീക്ഷയുടേതുപോലെ രണ്ടാംപാദ പരീക്ഷയിലും മിനിമം മാർക്ക് സമ്പ്രദായം ഉണ്ട്. 5 മുതൽ 10വരെയുള്ള ക്ലാസുകളിൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടണം. മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ക്രിസ്മസ് അവധിക്ക് ശേഷം സ്കൂൾ തുറന്നാൽ പ്രത്യേകം പഠന പിന്തുണ ക്ലാസുകൾ നൽകും. 2026 മാർച്ചിൽ നടക്കുന്ന വാർഷിക പരീക്ഷിയിൽ എല്ലാ വിദ്യാർത്ഥികൾക്കും മിനിനം മാർക്ക് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒന്നാംപാദ, രണ്ടാംപാദ പരീക്ഷകളിൽ മിനിമം മാർക്ക് നിർബന്ധമാക്കിയത്. ഈ രണ്ടു പരീക്ഷകളിലും മുഴുവൻ വിദ്യാർത്ഥികളെയും മികച്ച പ്രകടനത്തിന് നിർബന്ധിതരാക്കി വാർഷിക പരീക്ഷയിൽ മികച്ച വിജയം ഉറപ്പിക്കുക എന്നതാണ് ലക്ഷ്യം. മുൻ വർഷങ്ങളിൽ പല വിദ്യാർത്ഥികൾക്കും മാർക്ക് കുറവായ സാഹചര്യത്തിലാണ് മികച്ച വിദ്യാഭ്യാസം നൽകുന്നതിന്റെ ഭാഗമായി മിനിമം മാർക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞ വർഷം എട്ടാം ക്ലാസിൽ മാത്രമാണ് വാർഷിക പരീക്ഷയിൽ മിനിമം മാർക്ക് നിർബന്ധമാക്കിയിരുന്നത്. അന്ന് 30 ശതമാനം മാർക്ക് കിട്ടാത്തവർക്ക് ഏപ്രിൽ മാസത്തിൽ സ്പെഷ്യൽ ക്ലാസുകൾ ഉണ്ടായിരുന്നു. ഈ വിദ്യാർത്ഥികൾക്ക് മേയ് മാസത്തിൽ വീണ്ടും പരീക്ഷ എഴുതേണ്ടിയും വന്നു. മിനിമം മാർക്ക് ലഭിക്കാത്ത വിഷയത്തിന് മാത്രമാണ് സ്പെഷ്യൽ ക്ലാസും സേ പരീക്ഷയും നടത്തുന്നത്. ഈ വർഷം മുതൽ 5 മുതൽ 9വരെയുള്ള ക്ലാസുകളിലാണ് വാർഷിക പരീക്ഷയിൽ മിനിമം മാർക്ക് നിർബന്ധം. ക്രിസ്മസ് പരീക്ഷയ്ക്ക് ഇനിയുള്ള 55 ദിവസത്തിൽ 40 ദിവസം മാത്രമാണ് സ്കൂളുകളിൽ പഠനം നടക്കുക. ബാക്കിയുള്ള ദിവസങ്ങൾ ശനി, ഞായർ അടക്കമുള്ള അവധികളാണ്. ഈ ദിവസത്തിനുള്ളിൽ രണ്ടാംപാദ പരീക്ഷകൾക്കുള്ള പാഠ ഭാഗങ്ങൾ പൂർത്തിയാക്കി കുട്ടികളെ പരീക്ഷ സജ്ജരാക്കാനുള്ള ഒരുക്കത്തിലാണ് അധ്യാപകർ.

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...