പ്രധാന വാർത്തകൾ
സ്കൂളുകളിലെ രണ്ടാംപാദ വാർഷിക പരീക്ഷയ്ക്ക് ഇനി 55ദിവസം: പഠനം കാര്യക്ഷമമാക്കണംലോ കോളജില്‍ ക്ലാസ് മുറിയുടെ സീലിങ് തകര്‍ന്നുവീണു: പ്രിനിസിപ്പലിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍അര്‍ജുന്റെ മരണത്തിൽ അധ്യാപകർക്ക് സസ്‌പെന്‍ഷന്‍മെഡിക്കല്‍ പിജി കോഴ്സ് പ്രവേശനം: അപേക്ഷ 21വരെസ്‌കൂൾ കായികമേളയുടെ സ്വർണക്കപ്പ് വിളംബര ഘോഷയാത്ര ആരംഭിച്ചു: വിവിധ ജില്ലകളിൽ സ്വീകരണംഒൻപതാം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസംവരെ ആശ സ്കോളർഷിപ്പ്: 15,000മുതൽ 20ലക്ഷം വരെ ‘സ്കൂൾ ഒളിമ്പിക്സ്’ ഒക്ടോബർ 21മുതൽ: ഉദ്ഘാടനം മുഖ്യമന്ത്രിസംസ്ഥാന സ്‌കൂൾ കായികമേള: സ്വർണ്ണക്കപ്പ് വിളംബര ഘോഷയാത്ര നാളെ തുടങ്ങുംയുപിഎസ്ടി തസ്തികയിൽ സ്ഥലംമാറ്റം മുഖേന അധ്യാപക നിയമനംലോക വിദ്യാർത്ഥിദിനം ഇന്ന്: മാറ്റത്തിന്റെ ഏജന്റുമാരാകാൻ വിദ്യാർത്ഥികളെ ശാക്തീകരിക്കുക

അര്‍ജുന്റെ മരണത്തിൽ അധ്യാപകർക്ക് സസ്‌പെന്‍ഷന്‍

Oct 16, 2025 at 2:20 pm

Follow us on

പാലക്കാട്: ഹയർ സെക്കന്ററി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ ക്ലാസ് ടീച്ചര്‍ ആശയെയും പ്രധാനാധ്യാപിക ലിസിയെയും സസ്‌പെന്‍ഡ് ചെയ്തു. കണ്ണാടി ഹയർ സെക്കന്ററി സ്കൂൾ സ്‌കൂള്‍ മാനേജ്‌മെന്റാണ് ഇരുവരെയും അന്വേഷണവിധേയമായി 10 ദിവസത്തേക്ക് സസ്പെൻഡ്‌ ചെയ്തത്. തുടര്‍നടപടികള്‍ സര്‍ക്കാര്‍ വകുപ്പുതല നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി സ്വീകരിക്കുന്നതാണെന്ന് സ്കൂൾ മാനേജ്‌മെന്റ് അറിയിച്ചു. വിദ്യാർത്ഥിയുടെ ആത്മഹത്യക്ക്‌ ശേഷം ക്ലാസ് ടീച്ചര്‍ക്കെതിരെ ആരോപണവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. ആശ ടീച്ചര്‍ ക്ലാസ് മുറിയില്‍വെച്ച് സൈബര്‍ സെല്ലിനെ വിളിച്ചിരുന്നുവെന്നും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പിഴയും നല്‍കേണ്ടിവരുമെന്നും അര്‍ജുനെ ഭീഷണി പ്പെടുത്തിയിരുന്നതായി സഹപാഠി ചൂണ്ടിക്കട്ടിയിരുന്നു.

അതിനുശേഷം അര്‍ജുന്‍ അസ്വസ്ഥനായിരുന്നുവെന്നും സ്‌കൂള്‍ വിട്ട് പോകുമ്പോള്‍ മരിക്കുമെന്ന് പറഞ്ഞ് തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞെന്നും സഹപാഠി പറഞ്ഞു. അതേസമയം, താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അമ്മാവന്‍ തല്ലിയതുകൊണ്ടാണ് അര്‍ജുന്‍ മരിച്ചതെന്നുമാണ് ആശ ടീച്ചര്‍ തന്റെ സുഹൃത്തിനോട് പറഞ്ഞത്. അര്‍ജുന്‍ ഉള്‍പ്പെടെയുള്ള നാല് വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയച്ചത് ഒരു രക്ഷിതാവ് അറിയുകയും ഇത് സ്‌കൂളില്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് മുഴുവന്‍ രക്ഷിതാക്കളെയും സ്‌കൂളിലേക്ക് വിളിപ്പിക്കുകയും കുട്ടികളെ ശാസിച്ച് വിടുകയുമായിരുന്നു. പിന്നീട് ക്ലാസ് അധ്യാപിക സമാന വിഷയത്തില്‍ ഇടപെടുകയും ഭീഷണിപ്പെടുത്തിയെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ക്ലാസിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്ന് അര്‍ജുന്റെ കുടുംബവും ആരോപിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ഇരുവരെയും സസ്പെൻഡ്‌ ചെയ്തത്.

Follow us on

Related News