പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

കോഴിക്കോട് എൻഐടിയിൽ പാർട്ട്‌ ടൈം, ഫുൾ ടൈം പിഎച്ച്ഡി: അപേക്ഷ 27 വരെ

Oct 15, 2025 at 5:32 am

Follow us on

തിരുവനന്തപുരം: കോഴിക്കോട് എൻഐടിയിൽ പാർട്ട്‌ ടൈം, ഫുൾ ടൈം പിഎച്ച്ഡിക്ക് അവസരം. ആകെ 6 സ്കീമുകളുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഫെലോഷിപ് അല്ലെങ്കിൽ സിഎസ്ഐആർ / ജെആർഎഫ് പോലുള്ള സർക്കാർ ഫെലോഷിപ്പുകളോടെ ഫുൾടൈം, സ്വന്തം സ്പോൺസർഷിപ്പിൽ ഫുൾടൈം, വ്യവസായ / വിദ്യാഭ്യാസ സ്ഥാപന ങ്ങളുടെ സ്പോൺസർഷിപ്പിൽ ഫുൾടൈം എന്നിവയുണ്ട്. ഇതിനു പുറമേ എൻഐടിയിലെ സ്ഥിരം ജീവനക്കാർക്കും പ്രോജക്ട് സ്റ്റാഫിനും മറ്റു സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ബിരുദാനന്തര ബിരുദധാരികൾക്കും പാർട്ട് ടൈം റജിസ്ട്രേ ഷൻ നടത്താം. വ്യവസായ /ഗവേഷണ / മെഡിക്കൽ സ്ഥാ പനങ്ങളിൽ ജോലി ചെയ്യുന്ന ബിരുദാനന്തര ബിരുദമില്ലാത്ത വർക്കുള്ള പാർട്ട് ടൈം റജി സ്ട്രേഷനുമുണ്ട്.


അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബർ 27 ആണ്. കൂടുതൽ വിവരങ്ങൾക്ക് http://nitc.ac.in സന്ദർശിക്കുക. ഫോൺ: 0495-2286119, 91889 25202.
Email: pgadmissions@nitc.ac.in

മിനിസ്ട്രി ഓഫ് കോർപറേറ്റ് അഫയേഴ്സ‌ിൽ 145 ഒഴിവുകൾ

തിരുവനന്തപുരം:മിനിസ്ട്രി ഓഫ് കോർപറേറ്റ് അഫയേഴ്സിനു കീഴിലുള്ള സെൻട്രൽ ഫെസിലിറ്റി സെൻ്ററുകളിൽ യങ് പ്രഫഷണൽ, അസിസ്റ്റന്റ് യങ് പ്രഫഷണൽ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. ഹരിയാനയിലെ കേന്ദ്രങ്ങളിലാണ് നിയമനം. ആകെ 145 ഒഴിവുകളാണുള്ളത്.
യങ് പ്രഫഷനൽ നിയമനത്തിന് ഐസിഎഐ/ഐസിഎംഎഐ/ ഐസിഎസ്ഐ യോഗ്യത വേണം. ശമ്പളം 75,000 രൂപ. അസിസ്റ്റന്റ് യങ് പ്രഫഷനൽ നിയമനത്തിന് ഐസി എഐ/ ഐസിഎംഎഐ/ ഐസിഎ സ്ഐയുടെ ഇന്റർ/എക്സിക്യൂട്ടീവ് ലെവൽ യോഗ്യത വേണം. ശമ്പളം 40,000 രൂപയാണ്. അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 35 വയസ്. അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബർ 30. കൂടുതൽ വിവരങ്ങൾക്ക്
http://mca.gov.in, http://icsi.edu സന്ദർശിക്കുക.

Follow us on

Related News