പ്രധാന വാർത്തകൾ
ന്യൂനപക്ഷ വിഭാഗം വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 22വരെഅടുത്ത അഞ്ചുദിവസം മഴ കനക്കും: എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്സൗത്ത് ഇന്ത്യന്‍ ബാങ്കിൽ ജൂനിയര്‍ ഓഫീസര്‍, ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ്: അപേക്ഷ നാളെയും മറ്റന്നാളും മാത്രംബോർഡ്, കോർപറേഷൻ സ്ഥാപനങ്ങളിൽ 23 തസ്തികകളിൽ നിയമനം: പി.എസ്.സി വിജ്ഞാപനം 15ന്ശിശുദിന സ്റ്റാമ്പ്: വിദ്യാർത്ഥികളിൽ നിന്ന് രചനകൾ ക്ഷണിച്ചുമറക്കല്ലേ…യുജിസി നെറ്റ് അപേക്ഷ സമർപ്പണം പുരോഗമിക്കുന്നുഎയ്ഡഡ് സ്‌കൂൾ നിയമനം: സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കുംസെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് ഒക്ടോബർ 31വരെ മാത്രംവിദ്യാർത്ഥി ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിത്തർക്കം: കൊച്ചിയിൽ സ്കൂൾ അടച്ചുഡ​ൽ​ഹിയിൽ 1180 അധ്യാപക ഒഴിവുകൾ: ശമ്പളം 35,400 രൂപ മുതൽ 1,12,400 വരെ

ന്യൂനപക്ഷ വിഭാഗം വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 22വരെ

Oct 14, 2025 at 4:29 pm

Follow us on

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ (ഐഐടി, ഐഐഎം, ഐഐഎസ്.സി തുടങ്ങിയ സ്ഥാപനങ്ങൾ) പ്രവേശനം നേടിയ ന്യൂനപക്ഷ വിഭാഗ വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പാണ് അപേക്ഷകൾ ക്ഷണിച്ചത്. ഉപരിപഠനം (PG/Ph.D) നടത്തുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട (മുസ്‌ലിം, ക്രിസ്ത്യൻ (എല്ലാവിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ്. അർഹരായവർക്ക് കോഴ്സ് കാലാവധിക്കുള്ളിൽ 50,000 രൂപയാണ് സ്കോളർഷിപ്പ് തുകയായി അനുവദിക്കുക. ഒറ്റ തവണ ലഭിക്കുന്ന സ്‌കോളർഷിപ്പാണിത്. യോഗ്യതാ പരീക്ഷയിൽ (ഡിഗ്രി, ബി.ഇ അല്ലെങ്കിൽ ബി.ടെക്) 55 ശതമാനം മാർക്ക് നേടിയിരിക്കണം. ഐഐടികളിലും ഐഐഎമ്മുകളിലും ഐഐഎസ്.സികളിലും രണ്ടു വർഷത്തെ ബിരുദാനന്തര ബിരുദ കോഴ്‌സിനു പഠിക്കുന്ന വിദ്യാർഥികൾക്കാണ് അവസരം.  

ഒന്നാം/രണ്ടാം/മൂന്നാം/നാലാം/അഞ്ചാം വർഷ IMSc വിദ്യാർഥികൾക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയുണ്ട്. ബിപിഎൽ വിഭാഗത്തിൽപ്പെട്ട അപേക്ഷകരെ പരിഗണിച്ചതിനുശേഷം മാത്രമേ എപിഎൽ വിഭാഗത്തിൽപ്പെട്ടവരെ പരിഗണിക്കൂ. കുടുംബ വാർഷിക വരുമാനം 8 ലക്ഷത്തിൽ താഴെ ഉള്ളവരെ മാത്രമേ പരിഗണിക്കൂ.
കേരളത്തിൽ സ്ഥിരതാമസക്കാരായ/ജനിച്ച ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് അനുവദിക്കുന്നത്. 50 ശതമാനം സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികളേയും പരിഗണിക്കും. ഒരേ കുടുംബവാർഷിക വരുമാനം വരുന്ന വിദ്യാർഥികളിൽനിന്ന് ഉയർന്ന മാർക്ക് നേടുന്ന വിദ്യാർഥിക്കായിരിക്കും സ്‌കോളർഷിപ്പിന് മുൻഗണന നൽകുക. മുൻ വർഷം വകുപ്പിൽനിന്ന് സ്‌കോളർഷിപ്പ് ലഭിച്ച വിദ്യാർഥികൾക്ക് വീണ്ടും അപേക്ഷിക്കാൻ കഴിയില്ല. കൂടാതെ മറ്റു വകുപ്പുകളിൽ/ സ്ഥാപനങ്ങളിൽനിന്ന് ഉന്നത സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അനുവദിക്കുന്ന സ്‌കോളർഷിപ്പ് ലഭിച്ച വിദ്യാർഥികൾ സ്‌കോളർഷിപ്പിന് അപേക്ഷിക്കേണ്ടതില്ല. അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 22 ആണ്. ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്  നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം- 33 എന്ന വിലാസത്തിൽ തപാൽ മുഖേനയോ വകുപ്പിൽ നേരിട്ടോ അപേക്ഷ നൽകണം. വിശദ വിവരങ്ങൾക്ക് http://minoritywelfare.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471 2300524

Follow us on

Related News