പ്രധാന വാർത്തകൾ
ബാങ്ക് ഓഫ് ബറോഡയിൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, ഡെപ്യൂട്ടി മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍നഴ്സിങ്, എഞ്ചിനീയറിങ് പ്രവേശനം: ഭാരതി എജ്യൂക്കേഷണൽ ട്രസ്റ്റിൽ സീറ്റുകൾ ഒഴിവ്അതിതീവ്ര മഴ: നാളെ 3 ജില്ലകളിൽ അവധിഅങ്കണവാടികളിലെ ബിരിയാണി അടിപൊളിയാകും: പുതിയ മെനു സൂപ്പറെന്ന് മന്ത്രിപാതിരാമണലില്‍ മാലിന്യം നീക്കി കണ്ടല്‍ നട്ട് എംജി വിദ്യാര്‍ഥികള്‍പഴയ സ്കൂൾ കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണം: മുഖ്യമന്ത്രിക്ലാസുകളിലെ പിൻ ബെഞ്ചുകൾ ഒഴിവാക്കാൻ ആലോചന: ആരും പിന്നിലാകരുതെന്ന് മന്ത്രിഎഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി, പുതിന ചമ്മന്തി: പുതിയ ഭക്ഷണക്രമം തുടങ്ങിപ്രീ പ്രൈമറി, മോണ്ടിസോറി ടിടിസി പ്രവേശനം: സീറ്റ് ഒഴിവ്ഈവർഷത്തെ പ്ലസ് വൺ പ്രവേശനം പൂർത്തിയായി

പഴയ സ്കൂൾ കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണം: മുഖ്യമന്ത്രി

Aug 5, 2025 at 11:31 am

Follow us on

തിരുവനന്തപുരം:സ്കൂളുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്ത നിവാരണ വകുപ്പിന് നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊളിച്ചു മാറ്റേണ്ടവ, അറ്റകുറ്റപ്പണി വേണ്ടവ എന്നിവ വേർതിരിച്ച് നൽകണം. അവധി ദിവസങ്ങള്‍ക്ക് മുന്‍ഗണന നല്‍കി വേണം സ്കൂള്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍. പൊളിച്ചുമാറ്റിയ സ്കൂള്‍ കെടിടങ്ങള്‍ പണിയും വരെ ക്ലാസുകള്‍ നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പിടിഎയും വിദ്യാഭ്യാസ വകുപ്പും പകരം സംവിധാനം കണ്ടെത്തണം. അണ്‍ എയ്ഡഡ് സ്കൂള്‍ കെട്ടിടങ്ങളുടെയും സുരക്ഷാ പരിശോധന ഇതോടൊപ്പം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

അപകടാവസ്ഥയിലുള്ള പൊതുകെട്ടിടങ്ങളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്താന്‍ സോഫ്റ്റ് വെയര്‍ ഉണ്ടാക്കും. ഇലക്ട്രിക് കാര്യങ്ങള്‍ പരിശോധിക്കാന്‍ ചീഫ് ഇലക്ട്രിക്കല്‍ ഓഫീസര്‍, തദ്ദേശ സ്വയം ഭരണം, പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍‌ എഞ്ചിനിയര്‍മാര്‍ ചേര്‍ന്ന പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തണം.

റവന്യു വകുപ്പ് മന്ത്രി കെ രാജന്‍, ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് അടക്കമുള്ള ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Follow us on

Related News

ബാങ്ക് ഓഫ് ബറോഡയിൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, ഡെപ്യൂട്ടി മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍

ബാങ്ക് ഓഫ് ബറോഡയിൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, ഡെപ്യൂട്ടി മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍

തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, ഡെപ്യൂട്ടി മാനേജര്‍, അസിസ്റ്റന്റ്...