പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സ്കൂള്‍ സമയമാറ്റത്തില്‍ മുസ്ലീം സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയാറായി സര്‍ക്കാര്‍: ചർച്ച ബുധനാഴ്ച്ച

Jul 20, 2025 at 12:27 pm

Follow us on

തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിനെതിരെ സമസ്ത അടക്കമുള്ള സംഘടനകൾ വൻ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ മുസ്ലിം സംഘടനകളുമായി സർക്കാർ ചർച്ച നടത്തും. ബുധനാഴ്ച വൈകിട്ട് 3ന് തിരുവനന്തപുരത്താണ് ചർച്ച നടക്കുക. ഹൈസ്കൂൾ സമയം നീട്ടിയത് ഹൈക്കോടതി നിർദേശപ്രകാരമാണെന്നും മാറ്റിയ സമയം പിൻവലിക്കാൻ കഴിയില്ലെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവരുടെ ഇതുവരെയുള്ള നിലപാട്. എന്നാൽ സമയമാറ്റം പിൻവലിച്ചില്ലെങ്കിൽ സംസ്ഥാന സർക്കാർ തിക്തഫലം അനുഭവിക്കും എന്നതടക്കമുള്ള പരാമർശങ്ങൾ സമസ്തയുടെ ഭാഗത്ത്‌ നിന്ന് വന്നിരുന്നു. രാവിലേയും വൈകുന്നേരവുമായി 30 മിനിറ്റ് അധികം സമയമാണ് പഠനം നീട്ടിയിട്ടുള്ളത്. രാവിലെ സ്കൂൾ സമയം നേരത്തെ ആക്കിയത് മദ്രസ പഠനത്തെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ മുസ്ലിം സംഘടനകൾ രംഗത്ത് എത്തിയിട്ടുള്ളത്. സമയമാറ്റം തിരുത്തിയില്ലെങ്കിൽ സെക്രട്ടറിയേറ്റിനു മുന്നിൽ സമരമിരിക്കുമെന്ന് ഇ.കെ. വിഭാഗം സമസ്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്കൂൾ സമയമാറ്റത്തിൽ പരിശോധന നടത്തണമെന്ന് കാന്തപുരവും അവശ്യപ്പെട്ടതോടെയാണ് ചർച്ച നടത്താൻ സർക്കാർ തയ്യാറായിട്ടുള്ളത്. എന്നാൽ സ്കൂൾ സമയം നീട്ടാനുള്ള നിർദ്ദേശം നൽകിയത് ഹൈക്കോടതിയാണ്. സംസ്ഥാന സർക്കാരും സംഘടനകളും തമ്മിൽ ചർച്ച നടത്തിയിയാലും സമയ മാറ്റം പ്രയോഗികമാണോ എന്ന് പരിശോധിക്കേണ്ടി വരും. അതേസമയം രാവിലത്തെ 15 മിനുട്ട് സമയം ഒഴിവാക്കി വൈകിട്ട് അരമണിക്കൂർ അധികസമയം പഠനം ഏർപ്പെടുത്താൻ കഴിയുമോ എന്ന് പരിശോധിക്കേണ്ടി വരും.

Follow us on

Related News