പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെ

Jul 5, 2025 at 5:01 pm

Follow us on

        

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്കുള്ള മൾട്ടി-ടാസ്‌കിങ് (നോൺ-ടെക്‌നിക്കൽ) സ്റ്റാഫ്, ഹവൽദാർ തസ്തികകളിൽ നിയമനത്തിന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ അധിഷ്ഠിത മൽസര പരീക്ഷ സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 24 വരെ നടത്തും. എം ടി എസിന് 18-25 വയസും, ഹവൽദാറിനും ചില എം ടി എസ് തസ്തികകൾക്കും 18-27 വയസുമാണ് പ്രായ പരിധി.  മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. എം ടി എസിലേക്കുള്ള തിരഞ്ഞെടുപ്പ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ വഴിയും, ഹവൽദാറിന് കംപ്യൂട്ടർ പരീക്ഷക്കൊപ്പം ശാരീരിക ക്ഷമതാ നിർണയവും ഉണ്ടായിരിക്കും.

ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, മലയാളം ഉൾപ്പെടെ 15 ഭാഷകളിൽ പരീക്ഷ നടക്കും. അപേക്ഷാഫീസ് 100 രൂപയാണ്. സ്ത്രീകൾക്കും പട്ടികജാതി/ പട്ടിക വർഗ/ ഭിന്ന ശേഷി /മുൻ സൈനിക വിഭാഗങ്ങളിലുള്ളവർക്ക് ഫീസിൽ ഇളവ് ഉണ്ട്. അപേക്ഷ https://ssc.gov.in വെബ്‌സൈറ്റ് വഴി 2025 ജൂലൈ 24 രാത്രി 11 മണിക്ക് മുൻപ് ഓൺലൈനായി സമർപ്പിക്കണം. അപേക്ഷാ തിരുത്തലിനുള്ള വിൻഡോ ജൂലൈ 29 മുതൽ 31 വരെ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക്:  https://ssc.gov.inhttps://ssckkr.kar.nic.in, 08025502520.

Follow us on

Related News