പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ല

Jul 3, 2025 at 12:02 pm

Follow us on

തിരുവനന്തപുരം: സ്കൂളുകൾ തുറന്ന് ഒരുമാസം പിന്നിട്ടിട്ടും  വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ല. ഓരോ അധ്യയന വർഷത്തിലും സ്കൂളുകളുടെ അവധിയും പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ച് തയ്യാറാക്കുന്നതാണ് വിദ്യാഭ്യാസ കലണ്ടർ. എല്ലാ വർഷവും സ്കൂൾ തുറക്കുന്നതോടൊപ്പം കലണ്ടർ പുറത്തിറക്കാറുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പാണ് ഇത് തയാറാക്കുന്നത്. സ്കൂളുകളിലെ ഒന്നാംപാദ പരീക്ഷകൾ, അർദ്ധ വാർഷിക പരീക്ഷകൾ, വാർഷിക പരീക്ഷകൾ, ഓണം, ക്രിസ്മസ് അവധി ദിനങ്ങൾ എന്നിവ അടക്കമുള്ള എല്ലാ കാര്യങ്ങളും ഇതിലൂടെയാണ് അധ്യാപകർ അറിയുന്നത്. ഇതിനു പുറമെ ശനിയാഴ്ചകളിലെ പ്രവർത്തി ദിനങ്ങൾ അടക്കം കലണ്ടറിൽ ഉണ്ടാകും. സ്കൂൾ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയുടെ വിശദ വിവരങ്ങളും കലണ്ടറിൽ നിന്നാണ് അറിയുന്നത്.

വിദ്യാർത്ഥികൾക്ക് സംസ്‌കൃതം സ്‌കോളർഷിപ്പ്, ടാലന്റ് സേർച്ച് തുടങ്ങിയ പരീക്ഷകൾക്ക് അപേക്ഷിക്കേണ്ട സമയവും ഇത്തരം പരീക്ഷകൾ നടക്കുന്നസമയം ഉണ്ടാകും. വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങാത്തത് അധ്യാപകരെ വെട്ടിലാക്കിയിട്ടുണ്ട്.

 

Follow us on

Related News