പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലും

വായനയ്‌ക്ക് ഇനി 10 മാർക്ക്: ഗ്രേസ് മാർക്ക് ഈ വർഷം മുതൽ

Jun 19, 2025 at 11:17 pm

Follow us on

തിരുവനന്തപുരം:ഈ വർഷം മുതൽ എസ്എസ്എൽസി പരീക്ഷയിൽ വായനയ്‌ക്ക് 10 മാർക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ദേശീയ വായനാ മഹോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയുടെ പ്രഖ്യാപനം. പത്രാധിപന്മാരുമായും വിദ്യാഭ്യാസ വിദഗ്‌ദ്ധരുമായും നടത്തിയ ചർച്ചയിലാണ് വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകണമെന്ന നി‌ർദ്ദേശമുണ്ടായത്.

ഗ്രേസ് മാർക്കിനായി കുട്ടികൾ പത്ര-മാസികകൾ,​ പുസ്തകങ്ങൾ എന്നിവ വായിക്കണം. വായിച്ച കാര്യങ്ങൾ കുറിച്ചിടണം. കുട്ടികളുടെ വായന അധ്യാപകർ നിരീക്ഷിക്കും. വായനയ്ക്ക് മാർക്ക് നൽകി, നിരന്തര മൂല്യ നിർണ്ണയതിന്റെ ഭാഗമാക്കുമെന്ന് 2023 ജൂൺ 19 ന് വായന ദിനത്തിൽ മന്ത്രി സൂചന നൽകിയിരുന്നു.

Follow us on

Related News