തിരുവനന്തപുരം:സംസ്ഥാനത്ത് കാലവർഷം ശക്തമായി തുടരുന്നു. മഴ ശക്തമായതിനെ തുടർന്ന് ഇന്ന് 11ജില്ലകളിൽ അവധി പ്രഖ്യാപിച്ചിരുന്നു. കനത്ത മഴയെ തുടർന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാലും മഴ ശക്തമായി തുടരുന്നതിനാലും കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും നാളെ ( ജൂൺ 17) അവധി പ്രഖ്യാപിച്ചു. അതേസമയം മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. മറ്റു ജില്ലകളിൽ ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ല.

എംജി സര്‍വകലാശാല ബിരുദ പ്രവേശനം:ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാല ബിരുദ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ്...