പ്രധാന വാർത്തകൾ
പ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം 

പ്ലസ് വൺ മൂന്നാം അലോട്മെന്റ് റിസൾട്ട് വന്നു: പ്രവേശനം നാളെ രാവിലെ 10മുതൽ

Jun 15, 2025 at 2:51 pm

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ‌വൺ പ്രവേശനത്തിനുള്ള മുഖ്യഘട്ടത്തിലെ മൂന്നാമത്തെ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് https://hscap.kerala.gov.in/ വഴി റിസൾട്ട്‌ പരിശോധിക്കാം. മെറിറ്റ് ക്വാട്ട, മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവേശനം എന്നിവയുടെ മൂന്നാമത്തെ അലോട്മെന്റും സ്പോർട്സ് ക്വാട്ട പ്രവേശനത്തിന്റെ രണ്ടാം അലോട്മെന്റുമാണ് ഇന്ന് പ്രസിദ്ധീകരിച്ചത്. അലോട്മെന്റ് ലഭിച്ചവർ 16,17 തീയതികളിൽ അതാത് സ്കൂളുകളിൽ എത്തി പ്രവേശനം നേടണം. നാളെ രാവിലെ 10മുതൽ പ്രവേശനം 17 ന് വൈകിട്ട് 5വരെ നീണ്ടുനിൽക്കും.


ആദ്യ രണ്ട് അലോട്മെന്റിനു ശേഷം ഒഴിഞ്ഞു കിടക്കുന്ന 93,000ൽ പരം സീറ്റുകളിലേക്കാണ് മൂന്നാം അലോട്മെന്റ്. ആവശ്യത്തിന് അപേക്ഷകർ ഇല്ലാത്തതിനെ തുടർന്ന് ഒഴിഞ്ഞു കിടക്കുന്ന വിവിധ സംവരണ സീറ്റുകൾ അടക്കം ജനറൽ വിഭാഗത്തിലേക്കു മാറ്റിയാണ് അലോട്മെന്റ് നൽകുക. പട്ടിക വിഭാഗങ്ങൾക്കുള്ള സീറ്റുകളും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ വിഭാഗത്തിനുമുള്ള സീറ്റുകളുമാണ് കൂടുതലായും അപേക്ഷകരില്ലാതെ ഒഴിഞ്ഞു കിടക്കുന്നത്. നാളത്തെ അലോട്മെന്റിന് ശേഷം ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിലെ പ്രവേശനത്തിന് പിന്നീട് സപ്ലിമെന്ററി അലോട്മെന്റ് ഉണ്ടാകും.


മൂന്നാം അലോട്മെന്റിനു ശേഷം എല്ലാവരും സ്‌ഥിര പ്രവേശനമാണ് നേടേണ്ടത്. പ്രവേശനം നേടാത്തവർ ഏകജാലക പ്രവേശന നടപടികളിൽ നിന്നു പുറത്താകും. എന്നാൽ ഇവർക്ക് പിന്നീട്  എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ്, കമ്യൂണിറ്റി ക്വോട്ടസീറ്റുകളിലും അൺ എയ്‌ഡഡ് സ്കൂളുകളിലും പ്രവേശനം നേടാൻ കഴിയും. മുഖ്യഘട്ടത്തിലെ അവസാന അലോട്മെന്റ് നടപടികൾ പൂർത്തിയാക്കി 18ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.

Follow us on

Related News