തിരുവനന്തപുരം: ഒരു വിദ്യാർത്ഥിക്ക് ഒരേസമയം 2 കോഴ്സുകൾ പഠിക്കാൻ അവസരമൊരുക്കി യുജിസി. ബിരുദ, ബിരുദാനന്തരതലത്തിൽ രണ്ട് കോഴ്‌സുകൾ റെഗുലറായിത്തന്നെ ഇനി പഠിക്കാം. വിദ്യാർത്ഥികൾക്ക് ഒരേ സമയം ഒന്നിലധികം പ്രത്യേക വിഷയങ്ങളിൽ പഠനം നടത്താൻ സൗകര്യം ഒരുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇതിനായി വ്യത്യസ്ഥ സമയങ്ങൾ ഇതിനായി തിരഞ്ഞെടുക്കണം. ഒരു റഗുലർ കോഴ്സിനൊപ്പം ഒരു ഓൺലൈൻ കോഴ്‌സ് അല്ലെങ്കിൽ 2 ഓൺലൈൻ കോഴ്സുകൾ മാത്രം തിരഞ്ഞെടുക്കാനും കഴിയും. പഠനത്തിനായി തിരഞ്ഞെടുക്കുന്ന ഓൺലൈൻ കോഴ്‌സുകൾ യുജിസി യുടെ അംഗീകാരം ഉള്ളതാവണം. എന്നാൽ പിഎച്ച്ഡി കോഴ്‌സുകൾ ഇത്തരത്തിൽ അനുവദിക്കില്ല.
എൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെ
തിരുവനന്തപുരം: രാജ്യത്തെ എൻജിനീയറിങ് പ്രവേശനത്തിനുള്ള...







