പ്രധാന വാർത്തകൾ
പ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം 

പ്ലസ് വൺ ക്ലാസുകൾ 18മുതൽ:  രണ്ടാം അലോട്മെന്റ് 9ന്

Jun 7, 2025 at 9:34 am

Follow us on

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് ജൂൺ 9ന് പ്രസിദ്ധീകരിക്കും. 9ന് രാത്രി പ്രസിദ്ധീകരിക്കുന്ന അലോട്മെന്റ് പ്രകാരം ജൂൺ 10,11 തീയതികളിൽ പ്രവേശനം നടക്കും. അലോട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അവശ്യമായ രേഖകൾ സഹിതം അലോട്മെന്റ് ലഭിച്ച സ്കൂളിൽ എത്തി പ്രവേശനം നേടണം. മൂന്നാമത്തെ അലോട്ട്‌മെന്റ് 2025 ജൂൺ 16 ന് പ്രസിദ്ധീകരിക്കും. മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 16, 17 തീയതികളിൽ  പൂർത്തിയാക്കും. തുടർന്ന് ജൂൺ 18 ന് ഈ അധ്യയന വർഷത്തെ പ്ലസ് വൺ ക്‌ളാസുകൾ ആരംഭിക്കും. ഒന്നാമത്തെ അലോട്ട്‌മെന്റ് പ്രകാരമുള്ള ജില്ല തിരിച്ചുള്ള വിശദമായ പ്രവേശനവിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആദ്യ അലോട്ട്‌മെന്റിൽ 1,21,743 പേർ സ്ഥിര പ്രവേശനം നേടി. മെറിറ്റ് ക്വാട്ടയിൽ 2,49,540 വിദ്യാർഥികൾക്ക് അലോട്ട്‌മെന്റ്‌ നൽകിയതിൽ 1,21,743 പേർ സ്ഥിര പ്രവേശനവും 99,525 പേർ താൽക്കാലിക പ്രവേശനവും നേടിയതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. അലോട്ട്‌മെന്റ്‌ നൽകിയിട്ടും പ്രവേശനം നേടാത്തവരുടെ (നോൺ-ജോയിനിങ്ങ്) എണ്ണം 27074 ആണ്. ഒന്നാമത്തെ അലോട്ട്‌മെന്റിൽ സ്‌പോർട്‌സ് ക്വാട്ടയിൽപ്രവേശനം നേടിയവരുടെ വിവരങ്ങൾ ഇങ്ങനെ: സ്ഥിരപ്രവേശനം നേടിയവരുടെ എണ്ണം

2649. താൽക്കാലികപ്രവേശനം നേടിയവരുടെ എണ്ണം 2021. അലോട്ട്‌മെന്റ്‌നൽകിയിട്ടും പ്രവേശനം നേടാത്തവരുടെ (നോൺ-ജോയിനിങ്ങ്) എണ്ണം 1430. ഒന്നാമത്തെ അലോട്ട്‌മെന്റിൽ മോഡൽ റെസിഡെൻഷ്യൽ സ്‌കൂളിൽ പ്രവേശനം നേടിയവരുടെ വിവരങ്ങൾ ഇങ്ങനെ: സ്ഥിരപ്രവേശനം നേടിയവരുടെ എണ്ണം 914 ആണ്. താൽക്കാലിക പ്രവേശനം നേടിയവരുടെ എണ്ണം108. അലോട്ട്‌മെന്റ്‌ നൽകിയിട്ടും പ്രവേശനം നേടാത്തവരുടെ (നോൺ-ജോയിനിങ്ങ്) എണ്ണം 279 ആണ്

Follow us on

Related News