പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ലോകപരിസ്ഥിതി ദിനത്തിൽ സ്കൂളുകളിൽ ചൊല്ലേണ്ട പ്രതിജ്ഞ

Jun 4, 2025 at 9:21 pm

Follow us on

തിരുവനന്തപുരം: നാളെ ലോകപരിസ്ഥിതി ദിനം. സംസ്ഥാനത്ത് വിപുലമായ രീതിയിൽ പരിസ്ഥിതി ദിനം ആചരിക്കും. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് ജൂൺ 5ന് പരിസ്ഥിതിദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. നാളെ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ തൈ നടൽ അടക്കമുള്ള വിവിധ പരിപാടികൾ നടക്കും. ലോകപരിസ്ഥിതി ദിനത്തിൽ സ്കൂളുകളിൽ ചൊല്ലേണ്ട പ്രതിജ്ഞ ഇതാ…

“ഞാൻ നമ്മുടെ ഭൂമിയെ സംരക്ഷിക്കും. ശുദ്ധമായ ജലവും വായുവും എന്റെ അവകാശമാണ്. ഇതിനായി, മരങ്ങൾ നട്ടുപിടിപ്പിക്കും. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കും. പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് ക്യാൻസർ പോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് എനിക്കറിയാം. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരു കാരണവശാലും കത്തിക്കുകയില്ല, ഹരിത കർമ്മ സേനയ്ക്ക് കൈമാറും മാലിന്യം ചുറ്റുപാടും വലിച്ചെറിയില്ല. ശരിയായ വിധത്തിൽ സംസ്കരിക്കുകയും അതിനായി മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യും. പ്രകൃതിയ്ക്ക് ദോഷമാകുന്ന ഒരു പ്രവൃത്തിയും എന്നിൽ നിന്നും ഉണ്ടാകില്ല എന്ന് പ്രതിജ്ഞ ചെയ്യുന്നു”.

പ്രതിജ്ഞ.. പ്രതിജ്ഞ.. പ്രതിജ്ഞ

Follow us on

Related News