പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

2025-26 വർഷത്തെ പ്ലസ് വൺ പ്രവേശനം ഇന്നുമുതൽ

Jun 3, 2025 at 8:27 am

Follow us on

തിരുവനന്തപുരം: 2025-26 വർഷത്തെ പ്ലസ് വൺ പ്രവേശനം ഇന്ന് ആരംഭിക്കും. ഇന്നലെ പ്രസിദ്ധീകരിച്ച ആദ്യ അലോട്മെന്റിൽ ഇടം ലഭിച്ച 2,49,540 പേർ ഇന്നുമുതൽ സ്കൂളുകളിൽ എത്തി പ്രവേശനം നേടും. ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായി സംസ്ഥാനത്ത് ആകെ 4,63,658 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. അതിൽ 45,851 എണ്ണം മറ്റു ജില്ലകളിലേക്കും അപേ ക്ഷിച്ചവരാണ്. സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിലെ ആകെ 3,18,574 മെറിറ്റ് സീറ്റുകളിലേക്കുള്ള ആദ്യ അലോട്‌മെന്റിനു ശേഷം 69,034 സീറ്റുകളാണ് ശേഷിക്കുന്നത്. 1.6 ലക്ഷത്തിലേറെ അപേക്ഷകർക്ക് ഇനി അലോട്മെന്റ് ലഭിക്കാനുണ്ട്.

അലോട്മെന്റ് ലഭിച്ചവർ ഇന്ന് (ജൂൺ 3ന്) രാവിലെ 10 മുതൽ  ജൂൺ 5ന് വൈകിട്ട് 5 വരെ അതാത് സ്കൂളുകളിൽ നേരിട്ട് എത്തി പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുളള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല എന്നത് ഓർക്കണം. ഏകജാലക അപേക്ഷയിൽ നൽകിയ ഒന്നാം ഓപ്‌ഷൻ തന്നെ അലോട്ട്മെന്റിൽ ലഭിച്ചെങ്കിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം.  ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് മറ്റ് ഓപ്‌ഷനുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ താത്കാലിക പ്രവേശനം നേടിക്കൊണ്ട് അടുത്ത അലോട്ട്മെന്റിൽ ഉയർന്ന ഓപ്‌ഷൻ ലഭിക്കുമോ എന്ന് കാത്തിരിക്കാം. ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് വേണമെങ്കിൽ ഉയർന്ന ഓപ്‌ഷനുകൾ റദ്ദ് ചെയ്ത് ഇപ്പോൾ ലഭിച്ച ഓപ്‌ഷനിൽ സ്ഥിര പ്രവേശനവും നേടാം. താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. താത്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ട.

Follow us on

Related News