പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലും

കുട്ടികളുടെ വിദ്യാലയ ജീവിതം അറിവ് നേടുന്നതിലേക്ക് മാത്രം ചുരുങ്ങരുത്: മുഖ്യമന്ത്രി

Jun 2, 2025 at 10:12 am

Follow us on

ആലപ്പുഴ:കുട്ടികളുടെ വിദ്യാലയ ജീവിതം അറിവ് നേടുന്നതിലേക്ക് മാത്രം ചുരുങ്ങരുതെന്നും അറിവിന്‌ അപ്പുറം വിദ്യാർത്ഥികളിൽ പരസ്പര സ്നേഹവും കരുതലും വളർത്തി എടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികൾക്കും അധ്യാപകർക്കും ഉത്സവ സമാനമായ അന്തരീക്ഷം നമ്മുടെ പ്രവേശനോത്സവം നൽകുന്നു. എന്നാൽ ഇതിൽ നിന്ന് അപ്പുറം സ്കൂളുകളിൽ നിന്ന് കുട്ടികൾക്ക് വിവേകവും പരസ്പര സ്നേഹവും വളർത്തിയെടുക്കാൻ കഴിയണം. കഴിഞ്ഞ അധ്യയന വർഷം അവസാനിക്കുന്നതിന് മുൻപായി ഈ വർഷത്തെ പാഠപുസ്തകങ്ങൾ കുട്ടികളുടെ കൈകളിൽ എത്തിക്കാൻ കഴിഞ്ഞു. ക്ലാസ് മുറികൾ എല്ലാം മികച്ച രീതിയിൽ എത്തിക്കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാവിലെ 9ന് സ്കൂൾ കാവടത്തിൽ മന്ത്രി വി.ശിവൻകുട്ടി ഒന്നാം ക്ലാസ് കുട്ടികളെ സ്വാഗതം ചെയ്തു.

ഉദ്ഘാടന ചടങ്ങിന്റെ തത്സമയ വിഡിയോ എല്ലാ സ്കൂളുകളിലും പ്രദർശിപ്പിച്ചു. ഇതിനു ശേഷം സ്കൂൾതല പ്രവേശനോത്സവം നടന്നു. വിവിധ ജില്ലകളിൽ മന്ത്രിമാരും കലക്ടർമാരും ജില്ലാതല പ്രവേശനോത്സവങ്ങൾ ഉദ്ഘാടനം ചെയ്തു. ഇന്ന് ഗവ.എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിലെ 12,948 സ്കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിലായി 36 ലക്ഷത്തോളം വിദ്യാർഥികൾ പുതിയ അധ്യയന വർഷത്തിലേക്കു കടക്കുകയാണ്.

Follow us on

Related News