പ്രധാന വാർത്തകൾ
ശ്രവണ പരിമിതർക്കുള്ള ഡിഗ്രി കോഴ്‌സുകൾ: അപേക്ഷ ജൂൺ 17വരെസ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു;വിദ്യാർത്ഥികൾക്ക് പരിക്ക്2025-26 വർഷത്തെ പ്ലസ് വൺ പ്രവേശനം ഇന്നുമുതൽപ്ലസ് വൺ പരീക്ഷാഫലം: വിജയ ശതമാനം കുറഞ്ഞുപ്ലസ് വൺ ഒന്നാംഘട്ട അലോട്മെന്റ് പ്രകാരമുള്ള സ്കൂൾ പ്രവേശനം നാളെമുതൽകുട്ടികളുടെ വിദ്യാലയ ജീവിതം അറിവ് നേടുന്നതിലേക്ക് മാത്രം ചുരുങ്ങരുത്: മുഖ്യമന്ത്രി3ലക്ഷത്തോളം കുരുന്നുകൾ ഇന്ന് ഒന്നാം ക്ലാസിലേക്ക്: സംസ്ഥാനത്ത് ഇന്ന് പ്രവേശനോത്സവംഅവർ നല്ലവരാകട്ടെ..മൂല്യബോധമുള്ളവരായി വളരട്ടെ!വിവിധ കേന്ദ്ര വകുപ്പുകളിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നിയമനം: 500 ഒഴിവുകൾപുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം: പുതുവർഷത്തിൽ സമഗ്രമാറ്റം

3ലക്ഷത്തോളം കുരുന്നുകൾ ഇന്ന് ഒന്നാം ക്ലാസിലേക്ക്: സംസ്ഥാനത്ത് ഇന്ന് പ്രവേശനോത്സവം

Jun 2, 2025 at 6:43 am

Follow us on

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിന്റെ “പ്രവേശനോത്സവം” ഇന്ന്. 3ലക്ഷത്തോളം കുരുന്നുകൾ ഇന്ന്  ഒന്നാംക്ലാസിലെത്തും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നത്  ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ്. രാവിലെ 9ന് സ്കൂൾ കാവടത്തിൽ മന്ത്രി വി.ശിവൻകുട്ടി ഒന്നാം ക്ലാസ് കുട്ടികളെ സ്വാഗതം ചെയ്യും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ചടങ്ങിന്റെ തത്സമയ വിഡിയോ എല്ലാ സ്കൂളുകളിലും പ്രദർശിപ്പിക്കും. ഇതിനു ശേഷം സ്കൂൾതല പ്രവേശനോത്സവം നടക്കും.  മന്ത്രിമാരും കലക്ടർമാരും ജില്ലാതല പ്രവേശനോത്സവങ്ങൾ ഉദ്ഘാടനം ചെയ്യും. ഗവ.എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിലെ 12,948 സ്കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിലായി 36 ലക്ഷത്തോളം വിദ്യാർഥികൾ പുതിയ അധ്യയന വർഷത്തിലേക്കു കടക്കുകയാണ്.

Follow us on

Related News