പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് 2ന്: പ്രവേശനം 3മുതൽ

May 29, 2025 at 4:50 pm

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ്
ജൂൺ 2ന്. ജൂൺ 2 തിങ്കളാഴ്ച പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്മെന്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ജൂൺ 3 രാവിലെ 10 മണി മുതൽ പ്രവേശനം നടക്കും. ആദ്യ അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം ജൂൺ 5ന് വൈകിട്ട് 5 മണി വരെ നടക്കും. അപേക്ഷയിൽ ചേർത്തിട്ടുള്ള എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സൽ സഹിതം പ്രവേശനം ലഭിച്ച സ്‌കൂളിൽ നേരിട്ട് ഹാജരാകണം.

ഫൈനൽ കൺഫർമേഷൻ ഇല്ലെങ്കിലും പരിഗണിക്കും

പ്രതികൂല കാലാവസ്‌ഥ കാരണം ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർസെക്കണ്ടറി പ്ലസ് ‌വൺ ട്രയൽ അലോട്ട്മെൻറിൽ അപേക്ഷകൾ തിരുത്തൽ വരുത്തി ഫൈനൽ കൺഫർമേഷൻ നൽകാൻ കഴിയാത്ത അപേക്ഷകളും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അലോട്ട്മെന്റിനായി പരിഗണിക്കും. ഇക്കാര്യത്തിൽ അപേക്ഷകർക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്ന് പൊതുവിദ്യാഭ്യാസവും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

Follow us on

Related News