പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലും

പ്ലസ്ടു പരീക്ഷാഫലം: 77.81ശതമാനം വിജയം

May 22, 2025 at 3:05 pm

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.81ശതമാനമാണ് വിജയം. മന്ത്രി വി.ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം 78.69 ശതമാനമായിരുന്നു വിജയം. ഈ വർഷം 286394 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവരുടെ എണ്ണം 30145. 57 സ്കൂളുകൾ 100 ശതമാനം വിജയം നേടി. വിജയശതമാനം ഏറ്റവും കൂടിയ ജില്ല എറണാകുളം ആണ്. വിജയശതമാനം ഏറ്റവും കുറഞ്ഞ ജില്ല കാസർഗോഡ്. ഫലപ്രഖ്യാപനത്തിന് ശേഷം വിവിധ വെബ്സൈറ്റുകൾ വഴി പരീക്ഷാഫലം ലഭ്യമാകും. വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 70.6 ശതമാനമാണ് വിജയം. 26178 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 18340 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ഏറ്റവു കൂടുതൽ വിജയം സയൻസ് വിഷയത്തിലാണ്.
വിദ്യാർത്ഥികൾക്ക് http://keralaresults.nic.in, http://results.kite.kerala.gov.in, http://prd.kerala.gov.in, http://result.kerala.gov.in, http://examresults.kerala.go എന്നിവ വഴി ഫലം അറിയാം.

PRD Live, സഫലം മൊബൈല്‍ ആപ്പുകൾ വഴിയും ഫലം അറിയാം. 4,44,707 വിദ്യാർഥികളാണ് ഈ വർഷം രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷ എഴുതിയത്. ഈ വർഷത്തെ പ്ലസ് വൺ പരീക്ഷഫലം ജൂലൈ മാസത്തിൽ പ്രസിദ്ധീകരിക്കും.

ഉത്തരക്കടലാസ്സുകളുടെ പുനർമൂല്യനിർണ്ണയത്തിന് മേയ് 27വരെ അപേക്ഷിക്കാം. സേ പരീക്ഷ ജൂൺ 23 മുതൽ 27വരെ നടക്കും. പരീക്ഷയ്ക്കുള്ള അപേക്ഷ മേയ് 27 വരെ നൽകാം.

Follow us on

Related News