പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എസ്എസ്എൽസി മാർക്ക് കുറഞ്ഞോ?: സേ-പരീക്ഷ 28മുതൽ

May 13, 2025 at 5:12 pm

Follow us on

തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, സേ-പരീക്ഷകളുടെ വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ മേയ് 28ന് ബുധനാഴ്ച്‌ച ആരംഭിച്ച് ജൂൺ 5ന് വ്യാഴാഴ്‌ച അവസാനിക്കും. പരീക്ഷകൾ സംബന്ധിച്ചുളള വിശദ വിവരങ്ങൾ വിജ്ഞാപനങ്ങളിൽ ലഭ്യമാണ്. പരീക്ഷാ വിജ്‌ഞാപനങ്ങൾ https://sslcexam.kerala.gov.in, https://ths/cexam.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ പരിശോധിക്കാം.

എസ്എസ്എൽസി മാർക്ക് ഷീറ്റ്: ഇപ്പോൾ അപേക്ഷ നൽകാം

തിരുവനന്തപുരം:2025 മാർച്ചിൽ നടന്ന എസ് എസ്എൽസി പരീക്ഷയുടെ മാർക്ക് വിവരം ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷ നൽകാം. ഫലപ്രഖ്യാപനം കഴിഞ്ഞ് മൂന്ന് മാസത്തിനുശേഷം പരീക്ഷാർത്ഥികൾ മാർക്ക് വിവരം ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചാൽ മാർക്ക് വിവരം നൽകുന്നതിനുള്ള അനുമതി നൽകി സൂചനപ്രകാരം സർക്കാർ ഉത്തരവ് നൽകിയിരുന്നു. ഈ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ 2025 മാർച്ചിലെ എസ്എസ്‌എൽസി പരീക്ഷയുടെ ഫലപ്രഖ്യാപനത്തിനുശേഷം മാർക്ക് വിവരം ആവശ്യമായിട്ടുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷാഭവനിൽ ബന്ധപ്പെട്ട പ്രഥമാദ്ധ്യാപകൻ / പ്രഥമാദ്ധ്യാപിക മുഖാന്തിരം നിശ്ചിത ഫീസ് അടച്ച് (500/- അഞ്ഞൂറ് രൂപാ വീതം) അപേക്ഷിക്കാം.

സ്കൂൾ പ്രഥമാദ്ധ്യാപകൻ/പ്രഥമാദ്ധ്യാപിക ഇതോടൊപ്പം ഉൾക്കൊള്ളിച്ചിരിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷയിൽ വിശദാംശങ്ങളും പരീക്ഷാ സെക്രട്ടറിയുടെ പേരിൽ എടുത്ത ഡിമാന്റ് ഡ്രാഫ്റ്റും സമർപ്പിക്കുന്ന മുറയ്ക്ക് സ്‌കൂൾ മേൽവിലാസത്തിൽ മാർക്ക് ഷീറ്റുകൾ അയച്ചു നൽകും. അപേക്ഷ ഫോമിന്റെ മാതൃക താഴെ നൽകുന്നു.

Follow us on

Related News