തിരുവനന്തപുരം: ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഈ വർഷം 93.66 ശതമാനമാണ് വിജയം. 2024-ൽ സിബിഎസ്ഇ പത്താം ക്ലാസിലെ വിജയശതമാനം 93.60 ആയിരുന്നു. 99.79 ശതമാനം വിജയം നേടി തിരുവനന്തപുരം മേഖല മുന്നിലാണ്. 84.14 ശതമാനം നേടിയ ഗുവാഹട്ടി മേഖലയാണ് ആണ് പിന്നിൽ. വിദ്യാർത്ഥികൾക്ക് https://cbse.gov.in, https://cbseresults.nic.in, https://results.cbse.nic.in തുടങ്ങിയ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാം. ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ, എസ്എംഎസ്, ഡിജിലോക്കർ, ഐവിആർഎസ്/കോൾ, ഉമാംഗ് മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴിയും ഫലം ലഭ്യമാകും. റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി തുടങ്ങിയ ലോഗിൻ വിവരങ്ങൾ നൽകി ഫലം പരിശോധിക്കാം. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം ഇന്ന് രാവിലെ പ്രഖ്യാപിച്ചിരുന്നു. പന്ത്രണ്ടാം ക്ലാസിൽ 88.36% ആണ് ഈ വർഷത്തെ വിജയം.