പ്രധാന വാർത്തകൾ
അധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഇനി SSLC വിദ്യാർത്ഥികൾക്കുംഎസ്ബിഐയിൽ 116 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; അവസാന തീയതി മാർച്ച്‌ 15കരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി.ശിവൻകുട്ടിഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെ

കുറഞ്ഞ വിലയ്ക്ക് സ്കൂൾ പഠനോപകരണങ്ങൾ ഇന്നുമുതൽ

May 12, 2025 at 12:47 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക്  പഠനോപകരണങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാനായി സ്കൂൾ ഫെയറുകൾ പ്രവർത്തനമാരംഭിച്ചു. സ്കൂൾ ഫെയറുകളുടെ ഉദ്ഘാടനം തിരുവനന്തപുരം ഫോർട്ട് പീപ്പിൾസ് ബസാറിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. സപ്ലൈകോ സ്‌കൂൾ ഫെയറിൽ പഠനോപകരണങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവ് :ഉണ്ടെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. സപ്ലൈകോയുടെ എല്ലാ സൂപ്പർമാർക്കറ്റുകളും പീപ്പിൾസ് ബസാറുകളും ഹൈപ്പർമാർക്കറ്റുകളുമാണ് സ്കൂൾ ഫെയറുകളായി പ്രവർത്തിപ്പിക്കുന്നത്. നോട്ട് പുസ്തകങ്ങൾ മുതൽ സ്കൂൾ ബാഗുകൾ വരെ വിലക്കുറവിൽ കുട്ടികളിൽ എത്തിക്കുകയാണ് സ്കൂൾ ഫെയറുകൾ ലക്ഷ്യമിടുന്നത്.

SSLC സേ-പരീക്ഷ 28 മുതൽ: സർട്ടിഫിക്കറ്റ് ജൂൺ ആദ്യവാരം

തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടാത്ത റഗുലർ വിദ്യാർഥികൾക്കുള്ള ‘സേ’ പരിക്ഷ ഈ മാസം 28 മുതൽ നടത്തും. മേയ് 28മുതൽ ജൂൺ 2 വരെയാണ് പരീക്ഷ.
പരമാവധി 3 വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാം. ജൂൺ അവസാനവാരം ഫലം പ്രഖ്യാപിക്കും.
ഉപരിപഠന അർഹത നേടിയവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജിലോക്ക റിൽ ലഭ്യമാകും. 3 മാസത്തിനു ശേഷം വിദ്യാർഥികൾക്ക് മാർക്ക് ലിസ്‌റ്റ് ലഭിക്കും. പരീക്ഷാ സെക്രട്ടറിയുടെ പേരിലെടുത്ത 500 രൂപയുടെ ഡിഡി സഹിതം പരീക്ഷാ ഭവനിൽ അപേക്ഷിക്കണം.

Follow us on

Related News