പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശ

May 6, 2025 at 10:50 pm

Follow us on

തിരുവനന്തപുരം:പൊതുവിദ്യാലയങ്ങളിൽ ആഴ്ച്ചയിൽ അഞ്ച് പ്രവർത്തനങ്ങൾ മതിയെന്ന് വിദഗ്ധസമിതിയുടെ ശുപാർശ. സ്കൂളുകളിൽ ശനിയാഴ്ചകൾ പ്രവർത്തിദിനം ആക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയാണ് പ്രവർത്തി ദിനങ്ങൾ കൂട്ടേണ്ടതില്ലെന്ന് ശുപാർശ നൽകിയത്.
പ്രവർത്തി ദിനങ്ങൾ സംബന്ധിച്ചു പഠിക്കുന്നതിന് നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശകൾ ഇങ്ങനെയാണ്.
🌐ആഴ്ച്ചയിൽ 5 പ്രവർത്തി ദിനങ്ങൾ മതി. ആവശ്യമെങ്കിൽ മാത്രം തുടർച്ചയായി 6 പ്രവർത്തി ദിനങ്ങൾ വരാത്ത രീതിയിൽ മാസത്തിൽ ഒരു ശനിയാഴ്ച അധ്യയന ദിനമാക്കാം.
🌐ഹൈസ്‌കൂളിലെ പ്രവർത്തി സമയം രാവിലെയും വൈകീട്ടും അര മണിക്കൂർ വീതം കൂട്ടണം. സമയം 9.30 മുതൽ 4.30 വരെ ആക്കണം
🌐ഉച്ചയ്ക്കുള്ള ഇടവേള 5 മിനിറ്റ് കുറച്ച് വൈകുന്നേരത്തെ ഇന്റർവെൽ സമയം 5 മിനിറ്റിൽ നിന്ന് 10 മിനിറ്റായി കൂട്ടണം.
🌐കലാ കായിക മത്സരങ്ങൾ പരമാവധി ശനിയാഴ്ചകളിലേക്ക് മാറ്റണം
🌐ടെർമിനൽ പരീക്ഷകളുടെ എണ്ണം 3 ൽ നിന്ന് 2 ആക്കി കുറക്കണം. ഒക്ടോബറിൽ അർദ്ധ വാർഷിക പരീക്ഷയും മാർച്ചിൽ വാർഷിക പരീക്ഷയും മതി.
വിദഗ്ധ സമിതിയുടെ ഈ ശുപാർശകൾ പഠിച്ചശേഷം വിദ്യാഭ്യാസ വകുപ്പ് ഉടൻ വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കും.

Follow us on

Related News