തിരുവനന്തപുരം: നാലാം ക്ലാസ് ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും. ഏപ്രിൽ അവസാനത്തോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഫലപ്രഖ്യാപന തീയതി അറിയിക്കാതെ പരീക്ഷ ഭവന്റെ വെബ്സൈറ്റിൽ ഫലം പ്രസിദ്ധീകരിക്കുകയാണ് ചെയ്യുക. ഫെബ്രുവരി 27നാണ് നാലാം ക്ലാസ് (LSS), ഏഴാം ക്ലാസ് (USS) പരീക്ഷകൾ നടന്നത്. വിദ്യാർത്ഥികൾക്ക് പരീക്ഷാഫലം https://bpekerala.in വഴി അറിയാം. രജിസ്റ്റർ നമ്പർ, ജനനത്തീയതി എന്നിവ നൽകി ഫലം അറിയാം. കഴിഞ്ഞ വർഷം ഏപ്രിൽ 27നാണ് എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചത്.

പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്മെൻറ് ഫലം...