തിരുവനന്തപുരം: അധ്യാപകർക്ക് നിർബന്ധിത പരിശീലനം പ്രഖ്യാപിച്ച് സിബിഎസ്ഇ. സിബിഎസ്ഇ യുടെ ‘ ‘സ്റ്റെം’ പദ്ധതിയുടെ ഭാഗമായാണ് വർഷത്തിൽ 50 മണിക്കൂർ നിർബന്ധിത പരിശീലനം നൽകുക. ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതം എന്നിവയെ ഏകീകൃത പഠന ചട്ടക്കൂടിലേക്ക് സമന്വയിപ്പിക്കുന്ന ഇന്റർ ഡിസിപ്ലിനറി സിസ്റ്റമാണ് സ്റ്റെം. സിബിഎസ്ഇയിൽ അഫിലിയേറ്റ് ചെയ്ത മുഴുവൻ സ്കൂളുകളിലെയും അധ്യാപകർ വർഷത്തിൽ 50 മണിക്കൂർ നിർബന്ധിത പരിശീലത്തിൽ പങ്കെടുക്കണം. 50മണിക്കൂറിൽ 25 മണിക്കൂർ സിബിഎസ്ഇ/ സർക്കാർ റീജണൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് വഴിയും 25 മണിക്കൂർ സ്കൂൾ കോംപ്ലക്സ് കേന്ദ്രീകരിച്ചുമായിരിക്കും പരിശീലനം. 12 മണിക്കൂർ മൂല്യങ്ങളും ധാർമികതയും സംബന്ധിച്ചും 24 മണിക്കൂർ അറിവും പ്രയോഗവും 14 മണിക്കൂർ പ്രഫഷനൽ വളർച്ചയും വികസനവും എന്നീ വിഷയങ്ങളിലായിരിക്കണം പരിശീലനം. അധ്യാപകരെ അവരുടെ രംഗത്ത് മികച്ച രീതിയിൽ ശാക്തീകരിക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. ഈ വർഷം മുതൽ പദ്ധതി നടപ്പാക്കും.

അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ
തിരുവനന്തപുരം:അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു സെപ്റ്റംബർ 8 മുതൽ. അങ്കണവാടികളിലെ WBNP വഴി...