പ്രധാന വാർത്തകൾ
വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

പ്ലസ് ടു കൊമേഴ്‌സ് വിദ്യാർഥികൾക്കുള്ള ഉപരിപഠന കോഴ്‌സുകൾ അറിയാം

Mar 30, 2025 at 4:02 pm

Follow us on

ഡോ.എ.സി.പ്രവീൺ
(കൊമേഴ്സ് അധ്യാപകൻ-
കെ.എച്ച്.എം. എച്ച്. എസ്.എസ്. ആലത്തിയൂർ
)

തിരുവനന്തപുരം:ഉന്നത പഠനത്തിനും പ്രഫഷനൽ കരിയറിനുമുള്ള അനന്തസാധ്യതകളാണ് പ്ലസ് ടു കൊമേഴ്സ് കഴിഞ്ഞ വിദ്യാർഥികളെ കാത്തിരിക്കുന്നത്. അഭിരുചിക്കനുസരിച്ച് ഫിനാൻസ്, ഓഡിറ്റിങ്, മാനേജ്മെന്റ്റ്, മാർക്കറ്റിങ്, ഇൻഷുറൻസ്, ബാങ്കിങ്, ബിസിനസ് സ്റ്റാർട്ട് അപ്പ്, ഷിപ്പിങ്, ലോജിസ്റ്റിക്സ് കോർപ്പറേറ്റ് ലോ, അധ്യാപനം എന്നിവയിൽ ഉപരിപഠനം നടത്താം.

🌐എസിസിഎ – അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്റ്സ്, യുകെ ആസ്ഥാനമായ ഒരു ആഗോള അക്കൗണ്ടിങ് ക്വാളിഫിക്കേഷനാണ്. ഫിനാൻസ്, ഓഡിറ്റിങ്, അക്കൗണ്ടിങ് മേഖ ലകളിൽ ലോകത്ത് എവിടെയും ഉയർ ന്ന ശമ്പളത്തിൽ ജോലി നേടാവുന്ന ഒരു ഇന്റർനാഷണൽ ക്വാളിഫിക്കേഷനാണ് എസിസിഎ. 179 രാജ്യങ്ങളിലായി 2.19 ലക്ഷം യോഗ്യരായ അംഗങ്ങളുണ്ട്.

🌐ചാർട്ടേഡ് അക്കൗണ്ടൻസി- എസിസിഎ പോലെ ഫിനാൻസ് മേഖലയിലെ ഉയർന്ന കോഴ്‌സാണ്. അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാ ജ്യങ്ങളിലെ സർട്ടിഫൈഡ് ചാർട്ടേഡ് അക്കൗണ്ടൻസി (സിപിഎ), ഇന്ത്യയിലെ സിഎ ഉദാഹരണമാണ്.

🌐ബികോം ബാങ്കിങ്- കോർപ്പറേറ്റ് കരിയറുകൾക്കായി അക്കൗണ്ടിങ്, ബിസിനസ്, ഫിനാൻസ് എന്നിവ പഠനവിഷയമാവുന്ന മൂന്നു വർഷത്തെ കോഴ്സാണിത്. ബികോം (ഓണേഴ്‌സ്)- പല വിദേശ രാജ്യങ്ങളില്യം നടത്തുന്ന അക്കൗണ്ടിങ് സ്പെഷൽ കോഴ്സാണിത്.

🌐ബിഎസ്‌സി (ഫിനാൻസ്)- ഫിനാൻഷ്യൽ മോഡലിങ്, ഇൻവെസ്റ്റ്മെൻറ് അനാലിസി സ്, റിസ്‌ക് മാനേജ്‌മെൻ്റ് എന്നിവ മുഖ്യ പാനവിഷയമായ ബിരുദ കോഴ്‌സാണ്. ബിബിഎ (ഫിനാൻസ്) – ബാങ്കിങ്, ഇൻ വെസ്റ്റ്മെന്റ് കരിയറുകൾക്കായി ബിസിനസ് അഡ്‌മിനിസ്ട്രേഷനും ഫിനാൻ സും ഒരു പോലെ മുൻഗണന നൽകുന്ന ബിരുദ കോഴ്സ‌ാണ്.

🌐ബിഎഫ്എ (ബാച്ചിലർ ഇൻ ഫിനാൻ ഷ്യൽ അക്കൗണ്ടിങ്)- ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഓഡിറ്റിങ്, ടാക്സേഷൻ എന്നിവയിൽ സ്പെഷ്യലൈസേഷൻ. അക്കൗണ്ടിങ്, ഫിനാൻസ് കരിയറുകൾ ക്ക് അനുയോജ്യം.

🌐കോർപ്പറേറ്റ് ലോ- കമ്പനികളിലെ നിയ മകാര്യങ്ങൾ കൈകാര്യം ചെയ്യുന്ന കോർ പ്പറേറ്റ് നിയമത്തിൽ സ്പെഷ്യലൈസേഷ നുള്ള ബിരുദ കോഴ്സ്.

🌐ബി.എഡ് (കൊമേഴ്‌സ്) -സ്കൂളുകളിലും കോളേജുകളിലും കൊമേഴ്‌സ് വിഷ യങ്ങൾ പഠിപ്പിക്കാൻ സഹായകമായ ഒരു ഡിഗ്രി.

🌐എംബിഎ – മാനേജ്‌മന്റ് മേഖലയിൽ തൊഴിലവസരങ്ങൾ തുറന്നുതരുന്ന ബിരുദാന്തര കോഴ്‌സാണ്. ഫിനാൻസ്, മാർക്കറ്റിങ്, എച്ച് ആർ, ലോജിസ്റ്റിക്‌സ് സപ്ലൈ ചെയിൻ, ഇൻ്റർനാഷണൽ ബിസിനസ് മാനേജ്മെന്റ്, ഹെൽത്ത്‌കെയർ, ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ മാനേജ്മെ ന്റ്, അക്ചുറിയൽ സയൻസ് (ഇൻഷുറൻ സ് സ്റ്റഡീസ്),കോ-ഓപ്പറേറ്റീവ് സ്റ്റഡീസ്, എന്നിങ്ങനെ ഒട്ടേറെ ബ്രാഞ്ചുകളിൽ സ്പെഷ്യലൈസേഷനുകളുണ്ട്.

അഭിരുചിയും ലക്ഷ്യവും പ്രധാനം

🌐തൊഴിൽ നൈപുണി വളർത്തുന്ന ഹ്രസ്വകാല ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സ്‌കൾ തൊഴിൽ നേടാനും സ്വയം തൊഴിൽ കണ്ടെത്താനും സഹായിക്കുന്നു.

🌐സോഷ്യൽ മീഡിയ, ഓൺലൈൻ മാർക്കറ്റിങ് എന്നിവ ഉൾക്കൊള്ളുന്ന ഡിജിറ്റൽ മാർക്കറ്റിങ്, ഫിനാൻഷ്യൽ മാർക്കറ്റ് ബേസിക്‌സ്, ട്രേഡിങ് സ്ട്രാറ്റജികൾ എന്നിവ പഠി പ്പിക്കുന്ന സ്റ്റോക്ക് ട്രേഡിങ് ആൻഡ് ഇൻ വെസ്റ്റ്മെൻ്റ്, അക്കൗണ്ടിങ് സോഫ്റ്റ്‌വേറുകളായ ടാലി, ക്വിക്ബുക്‌സ്, സാപ്, ജി.എ സ്. ടി, സർട്ടിഫിക്കേഷൻ, ബാങ്കിങ്, ഫി നാൻഷ്യൽ സേവനങ്ങൾക്കായി വിദ്യാർഥികളെ തയ്യാറാക്കുന്ന ബാങ്കിങ് ആൻഡ് ഫി നാൻസ് ഡിപ്ലോമ, കോർപ്പറേറ്റ്, പബ്ലിക് ഇവൻ്റ് പ്ലാനിങ് പരിശീലിപ്പിക്കുന്ന ഇവന്റ് മാനേജ്‌മെന്റ്, റിസ്ക്‌ക് അസസ്മെന്റ്, ഇൻഷുറൻസ് ക്ലെയിംസ് ഹാൻഡ്‌ലിങ് എന്നിവയ്ക്ക് പ്രാപ്തരാക്കുന്ന  ഒട്ടേറെ തൊഴിൽ അധിഷ്ഠിത കോഴ്‌സുകൾ ലഭ്യമാണ്.

കൊമേഴ്‌സ് മേഖല ഒട്ടേറെ കരിയർ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. കുട്ടികളുടെ അഭിരുചിക്കും ലക്ഷ്യങ്ങൾക്കും യോജിക്കുന്ന പാത തിരഞ്ഞെടുത്ത് പഠനം തുടങ്ങാം.

Follow us on

Related News