പ്രധാന വാർത്തകൾ
റെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻ

പ്രീ പ്രൈമറി പഠനം ഇനി മൂന്നുവർഷം: മാറ്റം 2026 മുതൽ

Mar 28, 2025 at 8:00 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസായി മാറ്റുന്നതിന്റെ ഭാഗമായി പ്രീപ്രൈമറി വിദ്യാഭ്യാസം പരിഷ്ക്കരിക്കും. പ്രീ പ്രൈമറി പഠനം 2 വർഷത്തിനു പകരം ഇനി 3 വർഷമാകും. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി 2026 മുതൽ 6 വയസാക്കി ഉയർത്തുന്നതിന് ഒപ്പം പ്രീ പ്രൈമറിയിലും മാറ്റം വരും. കേരളത്തിലെ സ്കൂളുകളിൽ നിലവിൽ ഒന്നാം ക്ലാസ് പ്രവേശനം അഞ്ചാം വയസിലാണ് നടത്തുന്നത്. അതനുസരിച്ചു 3 വയസിലാണ് പ്രീപ്രൈമറി സ്കൂളിൽ കുട്ടികൾ ചേരുന്നത്. 2 വർഷത്തെ പ്രീ പ്രൈമറി പഠനത്തിനുശേഷം ഒന്നാം ക്ലാസിൽ എത്തുകയാണ് രീതി. എന്നാൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ് വേണമെന്നിരിക്കെ ഒരു വർഷം കുട്ടികൾക്കു പാഴായി പോകും. ഈ സാഹഹചര്യത്തിലാണ് പ്രി പ്രൈമറി പഠനത്തിന്റെ കാലയളവ് ഒരു വർഷം കൂടി അധികം നീട്ടുന്നത്. 3 വർഷർഷത്തെ പ്രീപ്രൈമറി പഠനത്തിനുള്ള പാഠ്യപദ്ധതി എസ്സിഇആർടി ഉടൻ തയാറാക്കും. വിദ്യാഭ്യാസ ഗുണമേന്മ വർധിപ്പിക്കുന്നതിന് പ്രീസ്കൂൾ വിദ്യാഭ്യാസം ഏകീകരിക്കാനുള്ള നടപടികളും ഇതിനൊപ്പം സ്വീകരിക്കുമെന്നു വ്യക്‌തമാക്കി സർക്കാർ ഉത്തരവിറക്കിക്കഴിഞ്ഞു.

Follow us on

Related News