തിരുവനന്തപുരം: വാർഷിക പരീക്ഷകൾ കഴിഞ്ഞ് സ്കൂൾ അടയ്ക്കും മുൻപേ അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറായി. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിൽ 2025-26 അധ്യയന വർഷത്തിൽ ആദ്യഘട്ടത്തിൽ വിതരണം ചെയ്യാനുള്ള പുസ്തകങ്ങളാണ് ജില്ലാ ഡിപ്പോകളിൽ എത്തിച്ചിട്ടുള്ളത്. ഡിപ്പോകളിൽ നിന്ന് സൊസൈറ്റികളിൽ എത്തിക്കുന്ന നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. വരുന്ന അധ്യയന വർഷത്തിൽ രണ്ട്, നാല്, ആറ്, എട്ട്, 10 ക്ലാസുകളിൽ പുതുക്കിയ പുസ്തകങ്ങളാണ് തയാറാക്കിയിട്ടുള്ളത്. ഇക്കഴിഞ്ഞ വർഷം ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പുസ്തകങ്ങളാണ് മാറിയത്. രണ്ടാംഘട്ട വിതരണം ഓണപ്പരീക്ഷയോടടുത്ത് പൂർത്തിയാകും. കുടുംബശ്രീ പ്രവർത്തകർ മുഖേനയാണ് ജില്ല ഡിപ്പോയിൽനിന്ന് സൊസൈറ്റികളിലേക്ക് പുസ്തകം വിതരണത്തിന് എത്തുന്നത്. മെയ് മാസത്തോടെ സ്കൂളുകളിൽ നിന്ന് പുസ്തകങ്ങൾ വിതരണം ചെയ്യും
എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രം
തിരുവനന്തപുരം: 2025 2026 അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷകൾക്ക്...









