പ്രധാന വാർത്തകൾ
സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പ

കൊച്ചിൻ ഷിപ്പിയാർഡ്, കൊച്ചി മെട്രോ, ദുബായ് പോർട്ട് വേൾഡ്, കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ2000ൽ പരം അപ്രന്റീസ് ഒഴിവുകൾ

Mar 15, 2025 at 7:00 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ സർക്കാർ, പൊതുമേഖലാ, സ്വകാര്യ മേഖല സ്ഥാപനങ്ങളിൽ ഒഴിവുള്ള അപ്രന്റീസ് തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 2000ൽ പരം ഒഴിവുകൾ ഉണ്ട്. ഫാക്ട്, കൊച്ചിൻ ഷിപ്പിയാർഡ്, കൊച്ചി മെട്രോ, ദുബായ് പോർട്ട് വേൾഡ്, കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട്, ഹിന്ദുസ്ഥാൻ യൂണിലിവർ, കെൽട്രോൺ, കെ.എസ്.ഇ.ബി, കണ്ണൂർ എയർപോർട്ട്, അപ്പോളോ ടയേഴ്സ് എന്നിവിടങ്ങളിൽ രണ്ടായിരത്തിൽപരം അപ്രന്റീസ് ട്രെയിനികളുടെ ഒഴിവുകളുണ്ട്. കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കിഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്‌മെന്റ് സെന്റർ അസിസ്റ്റന്റ് ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. ബിടെക്, ബിഎ, ബി.എസ്.സി, ബികോം, ബിബിഎ, ബിസിഎ, യോഗ്യതയുള്ളവർക്ക് കുറഞ്ഞത് 9000 രൂപയും, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് കുറഞ്ഞത് 8000 രൂപയും പ്രതിമാസ സ്‌റ്റൈപ്പന്റ് ലഭിക്കും. പാസായി 5 വർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്ട് പ്രകാരം മുൻപ് പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം. നിശ്ചയിക്കപ്പെട്ട സ്‌റ്റൈപ്പന്റ് ഇതാണെങ്കിലും പല കമ്പനികളും കൂടുതൽ തുക വാഗ്ദാനം നൽകുന്നുണ്ട്. ഒരു വർഷത്തെ അപ്രന്റീസ്ഷിപ് വിജയകരമായി പൂർത്തിയാക്കിയാൽ ഉദ്യോഗാർത്ഥികൾക്ക് കേന്ദ്രഗവൺമെന്റ് നൽകുന്ന തൊഴിൽ പ്രാവീണ്യ സർട്ടിഫിക്കറ്റ് (പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ്) ലഭിക്കും. അപ്രന്റീസ് ട്രെയിനിങ്ങിന് വേണ്ടി പേര് രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർ കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്‌മെന്റ് സെന്ററിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതിനായി http://sdcentre.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾക് 0484 2556530 എന്ന നമ്പറിലോ sdckalamassery@gmail.com ഈ-മെയിലി ലോ ബന്ധപ്പെടാം.

Follow us on

Related News