പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ക്ലാസ്  ബോർഡ് പരീക്ഷ ഫെബ്രുവരി 17മുതൽ: ടൈംടേബിൾ പ്രസിദ്ധീകരിച്ചുഎസ്എസ്എൽസി പരീക്ഷാ വിജ്ഞാപനം വന്നു: വെബ്സൈറ്റുകൾ സജ്ജീവമായി2026ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു: വിശദമായി അറിയാംഒന്നുമുതൽ 9വരെ ക്ലാസുകളിലെ പരീക്ഷകൾ ഈ വർഷം പലവിധംപ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രിപിഎം ശ്രീ പദ്ധതിയിൽ തല്ക്കാലം മരവിപ്പ്: റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ ഉപസമിതിLSS, USS സർട്ടിഫിക്കേറ്റുകൾ ഇനി സ്കൂളിൽ ഡൗൺലോഡ് ചെയ്യാംഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി 2026 പരീക്ഷാ ടൈം ടേബിൾഎസ്എസ്എൽസി പരീക്ഷ മാർച്ച്‌ 5മുതൽ: ഫലം മേയ് 8ന്കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ഓഫീസർ നിയമനം: ആകെ 258 ഒഴിവുകൾ

മാർഗദീപം സ്കോളർഷിപ്പിന്റെ അപേക്ഷാ സമയം നീട്ടി: വിശദ വിവരങ്ങൾ അറിയാം

Mar 7, 2025 at 4:00 pm

Follow us on

തിരുവനന്തപുരം: സർക്കാർ/എയ്‌ഡഡ് സ്കൂളുകളിൽ ഒന്നാംക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴി) വിദ്യാർത്ഥികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. പുതിയ സർക്കുലർ അനുസരിച്ച് മാർച്ച് 12ന് വൈകിട്ട് 5വരെ അപേക്ഷ നൽകാം. നേരത്തെ മാർച്ച്‌ 9വരെയാണ് സമയം അനുവദിച്ചിരുന്നത്. അപേക്ഷ നൽകാനുള്ള രേഖകളും മറ്റും ലഭ്യമാകുന്നില്ല എന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ‘സ്കൂൾ വാർത്ത’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ് നൽകുന്നത്.
1,500/- രൂപയാണ് സ്കോളർഷിപ് തുകയായി അനുവദിക്കുന്നത്. കുടുംബവാർഷിക വരുമാനം ₹1,00,000/- രൂപയിൽ കവിയാൻ പാടില്ല. 30% പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു പെൺകുട്ടികളുടെ അഭാവത്തിൽ ആൺകുട്ടികളെ സ്കോളർഷിപ്പിനായി പരിഗണിക്കുന്നതാണ്. വെബ്സൈറ്റിൽ (https://margadeepam.kerala.gov.in) ലഭ്യമാകുന്ന അപേക്ഷ ഫോം സ്ഥാപനമേധാവി download ചെയ്ത് വിദ്യാർത്ഥികൾക്ക് ലഭ്യമാക്കേണ്ടതാണ്. വിദ്യാർത്ഥികളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ മാർഗ്ഗദീപം പോർട്ടലിൽ കൃത്യമായി രേഖപ്പെടുത്തേണ്ടത് സ്ഥാപന മേധാവിയുടെ ചുമതലയാണ്. അതോടൊപ്പം വിദ്യാർത്ഥികളിൽ നിന്നും മതിയായ എല്ലാ രേഖകളും (വരുമാന സര്ട്ടിഫിക്കറ്റ്, മതം/ജാതി സര്ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് പകർപ്പ്, റേഷന് കാര്ഡിന്റെ പകർപ്പ്, ആധാറിൻ്റെ കോപ്പി), ബാധകമെങ്കിൽ (ഭിന്നശേഷി സര്ട്ടഫിക്കറ്റ് (40% നവും അതിനു മുകളിലും വൈകല്യമുള്ള വിഭാഗം), പാഠ്യേതര പ്രവർത്തനങ്ങളിൽ (സ്പോർട്സ്/കല/ശാസ്ത്രം/ഗണിതം) സര്ട്ടിഫിക്കറ്റ്, അച്ഛനോ/അമ്മയോ/രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കില് സര്ട്ടിഫിക്കറ്റ്) എന്നിവ കൈപ്പറ്റി സൂക്‌ഷ്മ പരിശോധന നടത്തി സ്ഥാപനത്തിൽ സൂക്ഷിക്കുകയും ന്യൂനപക്ഷ ആവശ്യപ്പെടുമ്പോൾ ലഭ്യമാക്കുകയും ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 2300524, 0471-2302090, 0471-2300523 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Follow us on

Related News