തിരുവനന്തപുരം:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) എല്ലാ ഓപ്പൺ, ഡിസ്റ്റൻസ് ലേണിങ് കോഴ്സുകളിലേക്കും ഓൺലൈൻ പ്രോഗ്രാമുകൾക്കുമുള്ള രജിസ്ട്രേഷൻ സമയപരിധി നീട്ടി. വിദ്യാർത്ഥികൾക്ക് മാർച്ച് 15വരെ അപേക്ഷ നൽകാം. ഫെബ്രുവരി 28 ആയിരുന്നു നേരത്തെ നിശ്ചയിച്ച സമയപരിധി. ഇഗ്നോയുടെ https://ignou.ac.in/ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇപ്പോൾ രജിസ്റ്റർ ചെയ്യാം.
ഇഗ്നോ 2025: അപേക്ഷിക്കേണ്ട വിധം
🌐ഇഗ്നോയുടെ ഔദ്യോഗിക വെബ്സൈറ്റ് https://ignou.ac.in/ സന്ദർശിക്കുക.
🌐പുതിയ രജിസ്ട്രേഷൻ’ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
🌐ആവശ്യമായ രേഖകൾ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കുക. രജിസ്ട്രേഷന് ശേഷം, നിങ്ങളുടെ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
🌐നിങ്ങളുടെ അക്കാദമിക് വിശദാംശങ്ങൾ നൽകി സമർപ്പിക്കുക.
🌐ഭാവി റഫറൻസിനായി സ്ഥിരീകരണ പേജ് ഡൗൺലോഡ് ചെയ്യുക.