പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

3മുതൽ പ്രധാന പരീക്ഷകൾ ആരംഭിക്കുന്നു: വിദ്യാർത്ഥികൾക്കുള്ള പ്രധാന നിർദേശങ്ങൾ

Mar 1, 2025 at 6:00 pm

Follow us on

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി വാർഷിക പരീക്ഷകൾ മാർച്ച് 3 മുതൽ ആരംഭിക്കുകയാണ്. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ പാലിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ താഴെ നൽകുന്നു

🌐പരീക്ഷക്ക് നിശ്ചിത സമയത്തിന് 15 മിനിറ്റ് മുൻപ് പരീക്ഷാഹാളിൽ പ്രവേശിക്കേണ്ടതാണ്.
🌐 ഹാൾ ടിക്കറ്റ് / അഡ്മിഷൻ ടിക്കറ്റ് ഇല്ലാത്തവരെ ഒരു കാരണവശാലും പരീക്ഷാഹാളിൽ പ്രവേശിപ്പിക്കുന്നതല്ല.
🌐Cool of Time ൽ ഉത്തരം എഴുതാൻ പാടുള്ളതല്ല.
🌐ചോദ്യങ്ങൾക്കൊപ്പമുള്ള നിർദേശങ്ങൾ ശ്രദ്ധാപൂർവം വായിക്കേണ്ടതാണ്.
🌐പരീക്ഷയാരംഭിച്ച് 30 മിനിറ്റ് കഴിഞ്ഞ് പരീക്ഷാഹാളിൽ പ്രവേശിക്കുവാനും പരീക്ഷ അവസാനിക്കുന്നതിന് 30 മിനിറ്റ് മുൻപ് ഹാൾ വിട്ടുപോകാനും അനുവദിക്കുന്നതല്ല.
🌐പരീക്ഷാഹാളിൽ CLARK’S ടേബിൾ ഉൾപ്പെടെ യുള്ള ഒരു ഡാറ്റാ ടേബിളും അനുവദനീയമല്ല.
🌐പരീക്ഷാഹാളിൽ കണക്ക് കൂട്ടലുകൾക്കായി പ്രോഗ്രാം ചെയ്ത കൽകുലേറ്ററുകൾ അനുവദനീയമല്ല.
🌐Non Programmable Calculator ഒഴികെ യുള്ള ഇലക്ട്രോണിക് ഉപകരണങ്ങളോ Smart Watch പോലുള്ള വാർത്താവിനിമയ ഉപകരണങ്ങളോ സ്കൂൾ കോമ്പൗണ്ടിൽ കൊണ്ടുവരാൻ പാടുള്ളതല്ല.
🌐പഠന സഹായികൾ, പേപ്പർ കട്ടിങ്ങ്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് കോപ്പി അടിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ മാന്വൽ പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുന്നതാണ്.
🌐ഏതെങ്കിലുംതരത്തിലുള്ള ആൾമാറാട്ടം പിടിക്കപ്പെട്ടാൽ ആൾമാറാട്ടം നടത്തിയ കുട്ടിയുടെ പേരിലും യഥാർത്ഥത്തിൽ രജിസ്റ്റർ ചെയ്ത കുട്ടിയുടെ പേരിലും ആൾമാറാട്ടത്തിനു പോലീസ് കേസ് ഫയൽ ചെയ്യുന്നതാണ്. മാന്വൽ പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുന്നതാണ്.

Follow us on

Related News